ബലാത്സംഗത്തിനിരയായി യുവതി മരിച്ചു; ആക്രമിക്കുന്നതിന് മുന്‍പ് ഉത്തേജകമരുന്ന് കഴിച്ചിരുന്നെന്ന് പ്രതി


പ്രതീകാത്മകചിത്രം| Photo: REUTERS

ലഖ്‌നൗ: ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഇരുപത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യഭാഗങ്ങളില്‍ നിന്നുള്ള അമിതരക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ഇരയുടെ ദാരുണാന്ത്യം. ബലാത്സംഗത്തിന് മുമ്പ് ലൈംഗികോത്തേജകത്തിനുള്ള ഗുളിക കഴിച്ചിരുന്നതായി പ്രതിയായ രാജ് ഗൗതം പോലീസിന് മൊഴി നല്‍കി.

യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു രാജ് ഗൗതം അവിടെയെത്തിയത്. യുവതിയുടെ പ്രതിഷേധം വകവെക്കാതെയായിരുന്നു പീഡനം. യുവതി ബോധരഹിതയാകുകയും യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നതുവരെ പ്രതി ബലാത്സംഗം തുടര്‍ന്നു. രക്തസ്രാവമുണ്ടായതോടെ പ്രതി ഭയന്ന് അവിടെനിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.



പിന്നീട് യുവതിയുടെ ഇളയസഹോദരി വീട്ടിലെത്തുകയും പരിക്കുകളോടെ ബോധരഹിതയായി കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ മൃതദേഹപരിശോധനയിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. സ്വകാര്യഭാഗങ്ങളിലുണ്ടായ ഗുരുതരപരിക്കുകളാണ് ഇരയുടെ മരണകാരണമെന്ന് പോലീസ് അറിയിച്ചു.

ഒരു അയല്‍വാസിയ്ക്കും 65-കാരിയ്ക്കും തന്റെ മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഇരയുടെ അച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇരയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. യുവതി ഒറ്റയ്ക്കാണെന്ന വിവരം മനസിലാക്കിയതിനെ തുടര്‍ന്നാണ് ഇരയുടെ വീട്ടിലെത്തിയതെന്നും ബലാത്സംഗത്തിന് മുതിര്‍ന്നതെന്നും പ്രതി മൊഴി നല്‍കിയതായി പോലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ ശങ്കര്‍ പറഞ്ഞു.

Content Highlights: Uttar Pradesh, College Student Dies After Rape, Accused Says, He Took Energy Pill, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented