ആദ്യം വാട്‌സാപ്പ് സന്ദേശം, പിന്നാലെ വീട്ടില്‍ വിചിത്രസംഭവങ്ങള്‍; രഹസ്യം ഉടന്‍വെളിപ്പെടുമെന്ന് പോലീസ്


അജ്ഞാതന്റെ സന്ദേശം വന്ന ശേഷം കിണറ്റിലെ മോട്ടോറുകള്‍ പൊട്ടിത്തെറിക്കുക, ഫ്രിഡ്ജ് തകരാറിലാവുക, ടെലിവിഷന്‍ തകരാറിലാവുക, വൈദ്യുതി വിച്ഛേദിക്കുക, സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുക തുടങ്ങിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി.

1,2) വീട്ടിലെ സ്വിച്ച് ബോർഡുകൾ കത്തിനശിച്ചനിലയിൽ 3) പ്രതീകാത്മകചിത്രം | Photo: Mathrubhumi & AFP

കൊല്ലം: വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ്. സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്നും സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊട്ടാരക്കര എസ്.എച്ച്.ഒ. പ്രശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ വന്നത് അവരുടെ അമ്മയുടെ വാട്‌സാപ്പ് നമ്പറില്‍നിന്നാണ്. ഒരുനമ്പറിലുള്ള വാട്‌സാപ്പ് ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാം. അതിനപ്പുറം സന്ദേശങ്ങള്‍ക്കനുസരിച്ച് വീട്ടില്‍ പല സംഭവങ്ങളും നടക്കുന്നത് എങ്ങനെയാണെന്ന് മനസിലായിട്ടില്ല. ആ വീട്ടിലുള്ളവര്‍ക്കോ അവിടെ എത്തുന്നവര്‍ക്കോ മാത്രമേ ഈ കാര്യങ്ങളെല്ലാം ചെയ്യാനാകൂ. അവര്‍ പറയുന്ന തെളിവുകളേ ഇതുവരെയുള്ളൂ. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ചിത്രം വ്യക്തമാകും', എസ്.എച്ച്.ഒ. പറഞ്ഞു.കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ രാജന്റെ വീട്ടിലാണ് അവിശ്വസനീയമായരീതിയില്‍ പല സംഭവങ്ങളും നടക്കുന്നതായി പരാതി ലഭിച്ചിട്ടുള്ളത്. രാജന്റെ ഭാര്യയായ വിലാസിനിയുടെയും മകള്‍ സജിതയുടെയും ഫോണുകളില്‍ അജ്ഞാതന്റെ സന്ദേശം വന്ന ശേഷം കിണറ്റിലെ മോട്ടോറുകള്‍ പൊട്ടിത്തെറിക്കുക, ഫ്രിഡ്ജ് തകരാറിലാവുക, ടെലിവിഷന്‍ തകരാറിലാവുക, വൈദ്യുതി വിച്ഛേദിക്കപ്പെടുക, സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിക്കുക തുടങ്ങിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവസമയത്ത് ഇടിമിന്നലോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്പ് അപകടം നടക്കുമെന്ന് സൂചിപ്പിച്ച് വാട്‌സാപ്പില്‍ സന്ദേശമെത്തും. വീട്ടില്‍ ആരെല്ലാം ഉണ്ടെന്നതും ആരെല്ലാം വന്നുപോകുന്നു എന്നതും വീട്ടിലെ സംഭാഷണ വിഷയങ്ങള്‍ പോലും സന്ദേശമായി എത്തുന്നതായും കുടുംബം പറയുന്നു.

മോട്ടോര്‍ നിറഞ്ഞുകവിഞ്ഞാല്‍ അറിയിപ്പെന്ന പോലെ സന്ദേശമെത്തും. ഒരിക്കല്‍ ടി.വി. പൊട്ടിത്തെറിക്കും എന്നതായിരുന്നു വാട്‌സാപ്പിലെത്തിയ സന്ദേശം. പിന്നാലെ ടി.വി.യുടെ പിറകില്‍നിന്ന് പുകയുയര്‍ന്നു. ഇതുപോലെ വീട്ടിലെ സ്വിച്ച് ബോര്‍ഡ് കത്തിനശിച്ചെന്നും ഫാന്‍ പ്രവര്‍ത്തനരഹിതമായെന്നും വീട്ടുകാര്‍ പറയുന്നു.

നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലെ വയറിങ്ങിലെ തകരാറാണോ എന്നറിയാന്‍ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്തിയില്ല. പോലീസിലും സൈബര്‍ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബ വഴക്കാണെന്നു പറഞ്ഞ് ആദ്യമൊന്നും അന്വേഷണം നടത്തിയില്ലെന്നും ഇവര്‍ പറയുന്നു.

ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് സജിത. ഇവരുടെ ഫോണ്‍ വീട്ടുവളപ്പിലേക്കു കടന്നാലുടന്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും പിന്നീട് ഓണ്‍ ആകുകയും ചെയ്യുമെന്നാണ് ആരോപണം. അശ്ലീലസന്ദേശങ്ങളാണ് വാട്‌സാപ്പിലൂടെ ആദ്യം വന്നിരുന്നത്. ഫോണ്‍ തകരാറാണെന്നു കരുതി ഇതിനകം മൂന്നു ഫോണുകള്‍ സജിത മാറി. ഫോണ്‍ ആരോ ഹാക്ക് ചെയ്യുന്നുവെന്നാണ് ഇവര്‍ കരുതിയിരുന്നത്. എന്നാല്‍ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒന്നൊന്നായി നശിച്ചതോടെയാണ് സംഭവം ഗൗരവമായി കണ്ടത്.

അതിനിടെ, നാട്ടുകാര്‍ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഓട്ടോമാറ്റിക് ഇലക്ട്രോണിക് സര്‍ക്യൂട്ട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

Content Highlights: unusual incidents happened in a home in kottarakkara after getting whatsapp message police inquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented