സ്വര്‍ണമുണ്ടോ? അവസാന വാക്ക് ഉണ്ണികൃഷ്ണന്റേത്! വേര്‍തിരിച്ചെടുക്കുന്നത് ഇവിടെ, ദിവസവും കേസുകള്‍


വിനോയ് മാത്യു

സ്വര്‍ണക്കടത്തുകാര്‍ നവീനമാര്‍ഗങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ വി.ഐ.പി. പദവിയിലേക്കുയര്‍ന്നത്. മിശ്രിതമാക്കി കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിലെ മെറ്റല്‍ ഡിക്ടറ്ററില്‍ തെളിയുക പ്രയാസം. സംശയംതോന്നി അധികൃതര്‍ പിടിച്ചെടുക്കുന്ന മിശ്രിതത്തില്‍ സ്വര്‍ണമുണ്ടോ എന്നതില്‍ അവസാന വാക്ക് ഉണ്ണികൃഷ്ണന്റേതാണ്.

ഉണ്ണികൃഷ്ണൻ കൊണ്ടോട്ടിയിലെ തന്റെ കടയിൽ സ്വർണം വേർതിരിച്ചെടുക്കൽ ജോലിയിൽ. ഇൻസെറ്റിൽ വേർതിരിച്ചെടുക്കാൻ കൊണ്ടുവന്ന സ്വർണമിശ്രിതം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ/ മാതൃഭൂമി

മലപ്പുറം : കൊണ്ടോട്ടി സ്റ്റാര്‍ ജങ്ഷനടുത്ത് അല്‍പ്പം പഴക്കംചെന്ന ബഹുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ കോണിപ്പടിയോടുചേര്‍ന്ന് ഒരു സാധാരണ കടമുറി. പേര് അശ്വതി ഗോള്‍ഡ് വര്‍ക്ക്. അടുക്കും ചിട്ടയുമില്ലാതെ പലതരം പാത്രങ്ങളും യന്ത്രങ്ങളും നിരന്നുകിടക്കുന്ന ഈ കടമുറിയില്‍ കസ്റ്റംസും പോലീസും റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നിരന്തരം കയറിയിറങ്ങുന്നു. ഈ കടയുടമ സ്വര്‍ണപ്പണിക്കാരന്‍ കൊട്ടുക്കര നടുവീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്ന അറുപത്തിരണ്ടുകാരന്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന് അത്രമേല്‍ വിലയാണ് അവര്‍ക്ക്.

സ്വര്‍ണക്കടത്തുകാര്‍ നവീനമാര്‍ഗങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയപ്പോഴാണ് ഉണ്ണികൃഷ്ണന്‍ വി.ഐ.പി. പദവിയിലേക്കുയര്‍ന്നത്. മിശ്രിതമാക്കി കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിലെ മെറ്റല്‍ ഡിക്ടറ്ററില്‍ തെളിയുക പ്രയാസം. സംശയംതോന്നി അധികൃതര്‍ പിടിച്ചെടുക്കുന്ന മിശ്രിതത്തില്‍ സ്വര്‍ണമുണ്ടോ എന്നതില്‍ അവസാന വാക്ക് ഉണ്ണികൃഷ്ണന്റേതാണ്. ഇവിടെ പലതരം മൂശകള്‍. അതില്‍ മിശ്രിതം ഇട്ട് ആയിരം ഡിഗ്രി സെല്‍ഷ്യസിനുമേല്‍ ചൂടാക്കി സ്വര്‍ണം വേര്‍തിരിച്ചുകൊടുക്കലാണ് ഉണ്ണികൃഷ്ണന്റെ ജോലി. കൊണ്ടുവന്ന മിശ്രിതത്തിന്റെ ആകെ ഭാരം ഇത്ര, അതില്‍ സ്വര്‍ണം ഇത്ര. ഇതാണ് ഉണ്ണികൃഷ്ണന്‍ സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നത്. കോടതികള്‍ ഇതു രേഖയായി സ്വീകരിക്കുന്നു.



ബിസ്‌കറ്റുകളായും ബാര്‍ രൂപത്തിലും കൊണ്ടുവന്നിരുന്ന കാലത്ത് അത് സ്വര്‍ണമാണോ എന്നു തിരിച്ചറിയാനാണ് കസ്റ്റംസുകാര്‍ ഉണ്ണികൃഷ്ണനെ മുന്‍പ് വിളിച്ചിരുന്നത്. സ്വര്‍ണം കൈവശംവെക്കാനും അതിന്റെ ജോലികള്‍ ചെയ്യാനും മുന്‍പ് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസിന്റെ സവിശേഷ ലൈസന്‍സ് വേണമായിരുന്നു. അത് 40 കൊല്ലം മുന്‍പ് ഇദ്ദേഹം നേടി. അതാണ് കസ്റ്റംസുകാരുടെ ആശ്രയമായി ഇദ്ദേഹത്തെ മാറ്റിയത്.

''നാലഞ്ചുകൊല്ലം മുന്‍പാണ് മിശ്രിതരൂപത്തില്‍ കടത്തുതുടങ്ങിയത്. അന്ന് ഒരു ദിവസം ഒരു ബെല്‍റ്റ് ധരിച്ച് വിദേശത്തുനിന്ന് ഒരാള്‍ വന്നു. സംശയംതോന്നി കസ്റ്റംസ് പിടികൂടി ബെല്‍റ്റ് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒന്നും കണ്ടെത്താനാകുന്നില്ല. ബെല്‍റ്റില്‍ നേര്‍ത്ത അലുവാകഷണം പോലെ ചിലത് തുന്നിച്ചേര്‍ത്തിട്ടുണ്ട്. കസ്റ്റംസുകാര്‍ എന്നെ വിളിച്ചു. ഞാന്‍ ചെന്ന് രണ്ടുഗ്രാം അതില്‍നിന്ന് മുറിച്ചെടുത്ത് കടയില്‍ കൊണ്ടുവന്ന് ചൂടാക്കി നോക്കിയപ്പോള്‍ സ്വര്‍ണം തെളിഞ്ഞുവന്നു. ഒപ്പം ചേര്‍ത്തിരുന്ന പൊടി കത്തി ചാരമാകുകയും ചെയ്തു'' -ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു.

അതോടെയാണ് മിശ്രിതരൂപത്തില്‍ സ്വര്‍ണം കടത്തുന്നതായി വ്യക്തമായത്. അതിനുശേഷം കസ്റ്റംസ് നൂറുകണക്കിനുപേരില്‍നിന്ന് പിടിച്ചെടുത്ത മിശ്രിത സ്വര്‍ണം ഈ കടയില്‍ ഉരുക്കി വേര്‍തിരിച്ചിട്ടുണ്ട്. പോലീസും സ്വര്‍ണക്കടത്ത് പിടിച്ചുതുടങ്ങിയതോടെ അവരും സേവനം ആവശ്യപ്പെട്ടുതുടങ്ങി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എല്ലാം ഉണ്ണികൃഷ്ണന്റെ അടുത്താണ് മിശ്രിതം വേര്‍തിരിക്കാന്‍ വരുന്നത്.

''സാധാരണ സ്വര്‍ണപ്പണി ഇപ്പോള്‍ ചെയ്യാന്‍ പറ്റുന്നില്ല. മിക്കദിവസവും ഒന്നും രണ്ടും കേസുകളുണ്ടാകും. ശരീരത്തിനകത്താക്കി കൊണ്ടുവരുന്നതാണ് അധികവും''-അദ്ദേഹം പറയുന്നു.

ശാസ്ത്രീയരീതിയില്‍ സ്വര്‍ണം വേര്‍തിരിക്കാനുള്ള ലാബ് കസ്റ്റംസിന് കൊച്ചിയിലേ ഉള്ളൂ. ദിവസവും അവിടെ കൊണ്ടുപോകാന്‍ പറ്റാത്തതുകൊണ്ടാണ് പരമ്പരാഗത രീതി പിന്തുടരുന്നതെന്ന് കസ്റ്റംസുകാര്‍ പറയുന്നു.

Content Highlights: unnikrishan a gold smith from kondotty malappuram who helps customs and police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented