ഉദുമല്‍പേട്ട ദുരഭിമാനക്കൊല:പെണ്‍കുട്ടിയുടെ അച്ഛനെ കുറ്റവിമുക്തനാക്കി, 5 പ്രതികളുടെ വധശിക്ഷ റദ്ദാക്കി


ചെന്നൈ: ഉദുമല്‍പേട്ട ദുരഭിമാനക്കൊലക്കേസില്‍ അഞ്ച് പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇവരുടെ ശിക്ഷ 25 വര്‍ഷത്തെ കഠിന തടവാക്കി ചുരുക്കി. കേസില്‍ ഒന്നാം പ്രതിയായിരുന്ന കൗസല്യയുടെ അച്ഛന്‍ ബി. ചിന്നസ്വാമിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ചിന്നസ്വാമിയെ എത്രയും പെട്ടെന്ന് ജയില്‍മോചിതനാക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എം. സത്യനാരായണന്‍, എം. നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

2016 മാര്‍ച്ച് 13-നാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവായ ശങ്കറി(22)നെ പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തിയത്. പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ദളിത് സമുദായാംഗം മകളെ വിവാഹം കഴിച്ചതില്‍ കുപിതനായ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരൈയും ചേര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചുവെന്നാണ് കേസ്‌. ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ഏറെ വിവാദമായ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി 2017 ഡിസംബര്‍ 12-നാണ് തിരുപ്പൂര്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവം നടത്തിയത്. കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമി അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. കേസില്‍ പ്രതികളായിരുന്ന കൗസല്യയുടെ അമ്മ അണ്ണലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ, ബന്ധുവായ 16 കാരന്‍ എന്നിവരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. ഇവരെ വെറുതെവിട്ട സെഷന്‍സ് കോടതി വിധിയും മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ശരിവെച്ചു.

Content Highlights: udumalpet honour killing case; madras high court verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented