ഉദയ്പുര്‍: ഐ.എസ്. വീഡിയോകള്‍ പ്രചോദനം? പാകിസ്താനിലെ 8 നമ്പറുകളിലേക്ക് തുടർച്ചയായി വിളി; അന്വേഷണം


അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഡല്‍ഹിയില്‍ എത്തിക്കുമെന്നാണ് എന്‍.ഐ.എ. നല്‍കുന്ന സൂചന. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. 

കൊല്ലപ്പെട്ട കനയ്യലാൽ(ഇടത്ത്) അറസ്റ്റിലായ പ്രതികൾ | Photo: Twitter/ANI

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പ്രതികളായ റിയാസ് അഖ്താരി, ഘൗസ് മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ രണ്ടു പേര്‍ക്കും ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും മാര്‍ച്ച് 30-ന് ജയ്പുരില്‍ സ്‌ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തിയതില്‍ ഇവര്‍ പങ്കാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് ഉദയ്പുരിലെ തയ്യല്‍ക്കാരനായ കനയ്യലാലിനെ കടയില്‍ കയറി തലയറുത്ത് കൊലപ്പെടുത്തിയത്. പ്രതികളായ റിയാസ് അഖ്തരിയെയും ഘൗസ് മുഹമ്മദിനെയും അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. കൊലപാതകം ഭീകരാക്രമണമാണെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എ. അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞദിവസം എന്‍.ഐ.എ. കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി ഡല്‍ഹിയില്‍ എത്തിക്കുമെന്നാണ് എന്‍.ഐ.എ. നല്‍കുന്ന സൂചന. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

ഐ.എസ്. വീഡിയോകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ തലയറുത്തുള്ള കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും ചാറ്റ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദഹ്‌വത്തെ ഇസ്ലാമി എന്ന സംഘടനയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമേ ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലായ അല്‍-സുഫ എന്ന സംഘടനയുമായും പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായാണ് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. അല്‍-സുഫയുടെ ഉദയ്പുരിലെ തലവനായിരുന്നു റിയാസ് അഖ്തരി. ഇയാള്‍ക്ക് നേരത്തെ അറസ്റ്റിലായ ഐ.എസ്. ഭീകരന്‍ മുജീബുമായി ബന്ധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ ഘൗസ് മുഹമ്മദ് 30 പേര്‍ക്കൊപ്പം 2014-ല്‍ കറാച്ചിയില്‍ പോയിരുന്നു. കറാച്ചിയില്‍നിന്ന് ദഹ്‌വത്തെ ഇസ്ലാമിയുടെ 45 ദിവസത്തെ പരിശീലനവും നേടി. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ഇവരെ സംഘടനയിൽ ചേരാന്‍ പ്രലോഭിക്കുകയും ചെയ്തു. ഘൗസ് മുഹമ്മദ് പാകിസ്താനിലെ എട്ട് മൊബൈല്‍ നമ്പറുകളിലേക്ക് നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: udaipur kanhayalal murder,udaipur tailor murder,nia in udaipur case,

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented