ഭയന്നുവിറച്ച് സ്ത്രീ; വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കൈയും കാലും കെട്ടിയിട്ടെന്ന് പറഞ്ഞു -ഓട്ടോഡ്രൈവര്‍


നരബലിക്കായി രണ്ടുസ്ത്രീകളെ അരുംകൊലചെയ്ത കടകംപള്ളി വീട്. മുറ്റത്തോടുചേർന്ന് അലക്കുകല്ലിനടുത്ത് റോസ്‌ലിന്റെ മൃതദേഹം മറവുചെയ്ത കുഴിയും കാണാം |ഫോട്ടോ: കെ.അബൂബക്കർ/ മാതൃഭൂമി

പത്തനംതിട്ട: നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപെടുത്തിയതായി ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍. സ്ത്രീ വല്ലാതെ ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു. ഫോണില്‍വിളിച്ചത് അനുസരിച്ചാണ് അവിടെ എത്തിയത്. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും ഒരു വര്‍ഷം മുമ്പ് ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് യുവതിയെ താമസ സ്ഥലത്ത് കൊണ്ടുവിട്ട ഡ്രൈവര്‍ ഷാഹിം പറഞ്ഞു.

ടൗണില്‍ ഓട്ടോറിക്ഷയുമായി കിടക്കുമ്പോഴാണ് ഓമന എന്ന സ്ത്രീ വിളിച്ചതെന്ന് ഹാഷിം പറഞ്ഞു. ഇലന്തൂര്‍ ഒരു വീട്ടില്‍ നില്‍ക്കുകയാണ് തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണം എന്ന് പറഞ്ഞു. അവര്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുതന്നാല്‍ എത്താം എന്ന് പറഞ്ഞു. അവര്‍ കൃത്യമായി വഴി പറഞ്ഞുതന്നു. അത് പ്രകാരം ആ വീട്ടില്‍ ചെന്നു. ഓമന ഇറങ്ങി വന്ന് തന്റെ വണ്ടിയില്‍ കയറിയെന്നും ഡ്രൈവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.



അവിടെ ചെല്ലുമ്പോള്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു, മറ്റാരും ഉണ്ടായിരുന്നില്ല. ഭയന്ന് വിറച്ച അവസ്ഥലയിലായിരുന്നു ഓമന. നൈറ്റി ധരിച്ചാണ് ഓടിവന്ന് വണ്ടിയില്‍ കയറിയത്. ശരീരത്തില്‍ പാടുകളോ മറ്റും ഉണ്ടായിരുന്നില്ല. വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കൈയും കാലും കെട്ടിയിട്ടതായി ഓമന പിന്നീട് പറഞ്ഞു. നടന്നു വന്നിരുന്നുവെങ്കില്‍ സ്‌കോര്‍പിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമായിരുന്നു എന്നാണ് ഓമന പറഞ്ഞത്. സ്‌കോര്‍പിയോ എന്ന് തന്നെ എടുത്ത് പറഞ്ഞിരുന്നു.

പോലീസില്‍ പരാതി നല്‍കാമെന്ന് ഓമനയോട് പറഞ്ഞിരുന്നു. മാനം പോകും, കേസ് കൊടുക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഓമന പറഞ്ഞത് പ്രകാരം അവര്‍ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവിട്ടു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്നു കരുതിയാണ് പുറത്ത് പറയാതിരുന്നത്. പീഡീപ്പിക്കാനുള്ള ശ്രമമാകും എന്നാണ് കരുതിയത്. നരബലി സംബന്ധിച്ച വിവരമെല്ലാം ഇപ്പോഴത്തെ സംഭവം നടന്നപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറഞ്ഞു.

നരബലി നടത്തിയ പ്രതികള്‍ രണ്ടുപേരെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നരബലിക്കുമുമ്പ്, ഇലന്തൂരിലെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വില്‍പ്പനക്കാരിയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു. കെട്ടിയിടാന്‍ ശ്രമിക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരി ഓടിരക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഇവരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍.

Content Highlights: Elanthoor human sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented