ജയിലിലുള്ള സുഹൃത്തുക്കളെ കാണാനെത്തിയത് ഹാഷിഷ് ഓയിലുമായി; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍


ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ | File Photo: pics4news

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമോഗ ഭദ്രാവതി സ്വദേശി ടി.ആര്‍. ഛായ എന്നിവരാണ് അറസ്റ്റിലായത്.

ജയിലിലുള്ള സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞദിവസം വൈകീട്ട് നാലിനാണ് ഇരുവരും എത്തിയത്. വനിതാ സുരക്ഷാജീവനക്കാരിക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മുറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ രണ്ടുപേരില്‍നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.

വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ എത്തിയത്. ആറുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

Content Highlights: two women arrested with hashish oil in bengaluru jail

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented