വീടിന്റെ ദോഷം മാറാന്‍ സ്വര്‍ണം കൊണ്ടാരു രൂപം ഉണ്ടാക്കണം! തട്ടിയത് 21 പവന്‍, രണ്ടുപേര്‍ അറസ്റ്റില്‍


അതിരമ്പുഴയിലുള്ള സ്ത്രീയോട് വീടിന് ദോഷമുണ്ടെന്നും അത് മാറണമെങ്കില്‍ സ്വര്‍ണംകൊണ്ട് രൂപം ഉണ്ടാക്കണമെന്നും പറഞ്ഞു. ഇതിനായി, സ്ത്രീയുടെ പക്കല്‍നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു.

അറസ്റ്റിലായ ദേവി, സുമതി എന്നിവർ

ഏറ്റുമാനൂര്‍: വീടിന്റെ ദോഷം മാറ്റാനെന്ന പേരില്‍ സ്ത്രീയെ കബളിപ്പിച്ച് 21 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്ന കേസില്‍ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട പള്ളിക്കല്‍ പയ്യനല്ലൂര്‍ ഭാഗത്ത് അയ്യപ്പഭവനത്തില്‍ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തന്‍വീട്ടില്‍ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ചുവന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകളില്‍ വില്‍ക്കുന്ന പണിയാണ് ചെയ്തിരുന്നത്.

ഇതിനിടയില്‍, അതിരമ്പുഴയിലുള്ള സ്ത്രീയോട് വീടിന് ദോഷമുണ്ടെന്നും അത് മാറണമെങ്കില്‍ സ്വര്‍ണംകൊണ്ട് രൂപം ഉണ്ടാക്കണമെന്നും പറഞ്ഞു. ഇതിനായി, സ്ത്രീയുടെ പക്കല്‍നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സ്ത്രീക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.ഐ. പ്രശോഭ്, ബിജു, സ്റ്റാന്‍ലി, സി.പി.ഒ.മാരായ നിസാ, ശാരിമോള്‍, ജോഷ്, പുന്നന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Content Highlights: two women arrested for looting gold from a woman in ettumanoor kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented