അയല്‍വാസിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ചു, തട്ടിയെടുത്തത് 1.84 ലക്ഷം രൂപ; യുവതികള്‍ അറസ്റ്റില്‍


പരാതിക്കാരിയുടെ വീട്ടിലാണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 19-ന് ഇവര്‍ മൂന്നുപേരുംകൂടി സാഹിത്യ അക്കാദമിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മൂവരും രാത്രിയില്‍ തിരിച്ചെത്തി.

സമീറ, ഷാജിത

തൃശ്ശൂര്‍: അയല്‍വാസിയുടെ എ.ടി.എം. കാര്‍ഡും പിന്‍ നമ്പറും തട്ടിയെടുത്ത് പണം മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍. കാസര്‍കോട് ഹൊസങ്ങാടി സമീറ മന്‍സിലില്‍ സമീറ (31), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ വീട്ടില്‍ ഷാജിത (36) എന്നിവരെയാണ് നെടുപുഴ എസ്.ഐ. അനുദാസ് കെ. അറസ്റ്റ് ചെയ്തത്. വടൂക്കര എസ്.എന്‍. നഗറില്‍ താമസിക്കുന്ന റിട്ട. അധ്യാപിക റഹ്‌മത്തിന്റെ എ.ടി.എം. കാര്‍ഡാണ് മോഷ്ടിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍നിന്നായാണ് 1.84 ലക്ഷം രൂപ മോഷ്ടാക്കള്‍ പിന്‍വലിച്ചത്.

പരാതിക്കാരിയുടെ വീട്ടിലാണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 19-ന് ഇവര്‍ മൂന്നുപേരുംകൂടി സാഹിത്യ അക്കാദമിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മൂവരും രാത്രിയില്‍ തിരിച്ചെത്തി. പരാതിക്കാരി വിശ്രമിക്കുന്ന സമയത്ത് ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന എ.ടി.എം. കാര്‍ഡും പിന്‍ നമ്പര്‍ എഴുതിയ കടലാസും സമീറ മോഷ്ടിക്കുകയായിരുന്നു. ഷാജിതയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

അന്നു രാത്രിതന്നെ ഇവര്‍ പണം പിന്‍വലിക്കാന്‍ ആരംഭിച്ചു. പണം പിന്‍വലിച്ചതിന്റെ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് വന്നിരുന്നെങ്കിലും പരാതിക്കാരി ശ്രദ്ധിച്ചിരുന്നില്ല. സെപ്റ്റംബര്‍ 27-ന് പണം പിന്‍വലിക്കാനായി ബാങ്കില്‍ നേരിട്ടുപോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിന്നീടുള്ള പരിശോധനയിലാണ് എ.ടി.എം. കാര്‍ഡ് നഷ്ടപ്പെട്ട വിവരം മനസ്സിലാകുന്നത്.

എ.ടി.എം. സെന്ററുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. മോഷ്ടിച്ച പണം കടം വീട്ടാന്‍ ഉപയോഗിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. അന്വേഷണസംഘത്തില്‍ ഗ്രേഡ് സീനിയര്‍ സി.പി.ഒ.മാരായ സിബു, പ്രേംനാഥ്, ശ്രീജിത്ത്, ശുഭ, സി.പി.ഒ. ജാന്‍സി എന്നിവരുമുണ്ടായിരുന്നു.

Content Highlights: two woman arrested for atm card theft case thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented