ഹംദാൻ അലി
കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചകേസിലെ പ്രതി പിടിയില്‍. കുറ്റിച്ചിറ കൊശാനിവീട്ടില് ഹംദാന്‍ അലി (റെജു ഭായ്-42) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെള്ളയില്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചെമ്മങ്ങാട്, കസബ, നഗരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒട്ടേറെ ഇരുചക്രവാഹനമോഷണക്കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. ബീച്ച് ആശുപത്രി വളപ്പില്‍നിന്നും ഇരുചക്രവാഹനം മോഷണംപോയ കേസില്‍ പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
വാഹനമോഷണക്കേസില്‍ സംശയിക്കുന്ന വ്യക്തി മുമ്പ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞു. കേസിലെ പ്രതിയായ ഹംദാന്‍ അലിയുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ദിവസങ്ങളോളം ഹംദാന്‍ അലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ഹംദാന്‍ അലി തന്നെയാണ് പ്രതിയെന്ന് വ്യക്തമായശേഷം ബേപ്പൂര്‍ ഹാര്‍ബര്‍ പരിസരത്തുവെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തശേഷം കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച വാഹനങ്ങള്‍ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തി. കോയമ്പത്തൂരിലും വയനാട്ടിലും വില്‍പ്പന നടത്തിയ 12 വാഹനങ്ങള്‍ പോലീസ് റിക്കവറി ചെയ്തു.
വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, പ്രൊബേഷന്‍ എസ്.ഐ. റസ്സല്‍ രാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍ നെല്ലൂളിമീത്തല്‍, സി.പി.ഒ. ഇ.കെ. സുജിത്ത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ പി. സജേഷ് കുമാര്‍, സി.പി.ഒ. എ. അനൂജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..