പത്ര ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു; ടൂറിസ്റ്റ് ബസ്സുടമകളായ രണ്ടുപേര്‍ അറസ്റ്റില്‍


ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശ്ശൂര്‍ പുഴയ്ക്കല്‍ കുരിയാക്കോട്ട് വീട്ടില്‍ സുജിത് സുധാകരന്‍(36), ജീസസ് ടൂറിസ്റ്റ് ബസ്സുടമ മറ്റം ഇമ്മട്ടി വീട്ടില്‍ ദിലീഷ് ജോസ്(54) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സി.ഐ. ലാല്‍കുമാര്‍ പറഞ്ഞു.

സുജിത്ത് സുധാകരൻ, ദിലീഷ് ജോസ്

തൃശ്ശൂര്‍: വാര്‍ത്താചിത്രം എടുക്കുന്നതിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസ്സുടമകളുടെ സംഘത്തിലെ രണ്ടു പേരെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു.

ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശ്ശൂര്‍ പുഴയ്ക്കല്‍ കുരിയാക്കോട്ട് വീട്ടില്‍ സുജിത് സുധാകരന്‍(36), ജീസസ് ടൂറിസ്റ്റ് ബസ്സുടമ മറ്റം ഇമ്മട്ടി വീട്ടില്‍ ദിലീഷ് ജോസ്(54) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സി.ഐ. ലാല്‍കുമാര്‍ പറഞ്ഞു.



ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് കളര്‍കോഡില്ലാതെ തൃശ്ശൂര്‍ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്താന്‍ തേക്കിന്‍കാട് മൈതാനിയിലെത്തിയ ജീമോനെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

12-ന് ഉച്ചയോടെയാണ് സംഭവം. പോലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.യെ സമീപിച്ചതിനെത്തുടര്‍ന്ന് അന്വേഷണച്ചുമതല സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയെ ഏല്‍പ്പിച്ചിരുന്നു.

Content Highlights: two tourist bus owners arrested in thrissur jaiguru tourist bus owner arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented