ബൈക്ക് വാങ്ങാന്‍ പണം വേണം; രണ്ട് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി, കൊന്ന് കനാലില്‍ തള്ളി


അക്രമാസക്തരായ നാട്ടുകാര്‍ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരിയുടെ വീട് അടിച്ചുതകര്‍ത്തു. സത്യേന്ദ്രയും കൊല്ലപ്പെട്ട അത്താനുവും നേരത്തെ പരിചയമുള്ളവരായിരുന്നു.

കൊല്ലപ്പെട്ട വിദ്യാർഥികൾ | Photo: twitter.com/Zee24Ghanta

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കനാലില്‍ തള്ളി. കൊല്‍ക്കത്തയിലെ ബഗുയ്ഹാതി സ്വദേശികളായ അത്താനു ഡേ, അഭിഷേക് നസ്‌കര്‍ എന്നിവരെയാണ് ആറംഗസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റോഡരികിലെ കനാലിലെ രണ്ടിടങ്ങളില്‍നിന്നായി പോലീസ് കണ്ടെത്തി.

ഓഗസ്റ്റ് 22-ാം തീയതിയാണ് രണ്ട് വിദ്യാര്‍ഥികളെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയില്ല. കഴിഞ്ഞദിവസം പ്രതികളിലൊരാളെ പോലീസ് പിടികൂടിയതോടെയാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്ന മൊഴി ലഭിച്ചത്. തുടര്‍ന്ന് റോഡരികിലെ അഴുക്കുചാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത് ബോസ് എന്നയാളടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരി അടക്കം രണ്ടുപേര്‍ ഒളിവിലാണ്.

അത്താനു ഡേയുടെ വീട്ടുകാരില്‍നിന്ന് പണം കൈക്കലാക്കാനായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. ബൈക്ക് വാങ്ങാനുള്ള അമ്പതിനായിരം രൂപയ്ക്ക് വേണ്ടിയായിരുന്നു സംഘം പദ്ധതി ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് കാറിലെത്തിയ പ്രതികള്‍ അത്താനു ഡേയെയും ഒപ്പമുണ്ടായിരുന്ന അഭിഷേകിനെയും തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടികളെ കൊലപ്പെടുത്തിയത്.

അന്നേദിവസം രാത്രി തന്നെ കാറില്‍വെച്ച് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി. കഴുത്ത് ഞെരിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹൈവേയിലെ രണ്ടിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ യാതൊരു തെളിവുകളും ഉണ്ടാകാതിരിക്കാനാണ് അഭിഷേകിനെ കൂടി കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, കുട്ടികളെ കാണാതായിട്ടും പോലീസ് ശരിയായ അന്വേഷണം നടത്തിയില്ലെന്ന് കുടുംബംങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ സഹായം അഭ്യര്‍ഥിച്ച് മമതാ ബാനര്‍ജിയെ കാണാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് തങ്ങളെ കടത്തിവിട്ടില്ലെന്നും അത്താനുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, അന്വേഷണത്തില്‍ അലംഭാവമുണ്ടായെന്ന ആരോപണം പോലീസ് സംഘം പൂര്‍ണമായും നിഷേധിച്ചു. എല്ലാരീതിയിലും കേസില്‍ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പ്രതികളിലൊരാളെ പിടികൂടിയപ്പോള്‍ മാത്രമാണ് കുട്ടികള്‍ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ, വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അക്രമാസക്തരായ നാട്ടുകാര്‍ മുഖ്യപ്രതിയായ സത്യേന്ദ്ര ചൗധരിയുടെ വീട് അടിച്ചുതകര്‍ത്തു. സത്യേന്ദ്രയും കൊല്ലപ്പെട്ട അത്താനുവും നേരത്തെ പരിചയമുള്ളവരായിരുന്നു. ഈ പരിചയം മുതലെടുത്താണ് സത്യേന്ദ്ര ചൗധരി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Content Highlights: two school students kidnapped and killed in kolkata


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented