ഒരേ പേര്, ജയിലില്‍വെച്ച് സുഹൃത്തുക്കളായി, ബൈക്കില്‍ കറങ്ങി മോഷണം; വളഞ്ഞിട്ട് പിടികൂടി പോലീസ്


വിളപ്പിൽശാല അനസ്, താമരശ്ശേരി അനസ്

കുഴല്‍മന്ദം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആറ് ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ രണ്ട് യുവാക്കള്‍ കുഴല്‍മന്ദം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിളപ്പില്‍ശാല ചൊവ്വല്ലൂര്‍ അനസ് (33), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി അടിവാരം അനസ് (26) എന്നിവരാണ് പിടിയിലായത്.

തേങ്കുറിശ്ശിയിലെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുമ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ തേങ്കുറിശ്ശി പോത്തയംകാട്ടിലെ ബാബുവിന്റെ ഭാര്യ ഷിനി വീടിന് മുന്നിലെ പൈപ്പിനടുത്ത് നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ ബൈക്കിലെത്തി വഴിചോദിക്കാനെത്തി. ഇതിനിടെ ഷിനിയെ കഴുത്തില്‍ പിടിച്ച് തള്ളുകയും ചവിട്ടുകയും ചെയ്തശേഷം മൂന്നരപ്പവന്റെ മാല പറിച്ച് രക്ഷപ്പെട്ടു.

വിവരമറിഞ്ഞ കുഴല്‍മന്ദം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടരുന്നകാര്യം മനസ്സിലാക്കിയ പ്രതികള്‍ പുതുശ്ശേരി ചടയന്‍കാലായ് നരസിംഹപുരത്ത് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ കൃഷിയിടത്തില്‍ കയറി ഒളിച്ചു. പോലീസ് സ്ഥലം വളഞ്ഞ് ഇവരെ പിടികൂടി. മാല ഇവരില്‍നിന്ന് കണ്ടെടുത്തു. ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി. ഇതും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇന്‍സ്പെക്ടര്‍മാരായ ആര്‍. ഗിരീഷ്, ദീപാകുമാര്‍, എസ്.ഐ.മാരായ ജി. ഗിരീഷ് കുമാര്‍, എ. ഉമ്മര്‍, സാംജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരത്ത് ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളായത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ട്. സ്ത്രീകളെ ആക്രമിച്ച് മാല കവര്‍ന്ന കേസുകളാണ് കൂടുതലും.

Content Highlights: two robbery case accused arrested in palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented