പട്ടാപ്പകല്‍ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കള്‍, തോക്ക് ചൂണ്ടി രക്ഷപ്പെട്ടു; തിരച്ചില്‍


പോലീസ് പുറത്തുവിട്ട മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം: പട്ടാപ്പകല്‍ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും പിടികൂടാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ ഭീതിവിതച്ചത്. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞുകിടക്കുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താനായിരുന്നു രണ്ടുപേരുടെ പദ്ധതി. എന്നാല്‍ വീട് കുത്തിത്തുറക്കാനുള്ള ശ്രമം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സമീപവാസികള്‍ മോഷണശ്രമം തടയുകയും ഇവരെ ചോദ്യംചെയ്യാനെത്തുകയും ചെയ്തു. ഇതോടെയാണ് രണ്ടുപേരും നാട്ടുകാര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെട്ടത്.



ഇടപ്പഴഞ്ഞിയില്‍നിന്ന് നഗരത്തിലെ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരേയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നത് യഥാര്‍ഥ തോക്ക് ആണോയെന്ന് വ്യക്തമല്ല. ഇരുവരും ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിന്റെ നമ്പറടക്കം ഇതില്‍ വ്യക്തമാണ്. പ്രതികളെ കണ്ടെത്താനായി ഈ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇവര്‍ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.

Content Highlights: two robbers pointed gun and escaped while theft attempt in trivandrum city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented