ഡി.വൈ.എഫ്.ഐ. പ്രവർത്തകന് നേരെ വധശ്രമം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഒമ്പതുവർഷം കഠിനതടവ്


2018 ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 2.15-നാണ് കേസിനാസ്പദമായ സംഭവം.

നസീർ, മുബീൻ

ചാവക്കാട്: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർക്ക് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ഒമ്പത് വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കഴിയൂർ നാലാംകല്ല് സ്വദേശികളായ തൈപ്പറമ്പിൽ മുബിൻ(26), പുളിക്കവീട്ടിൽ നസീർ(32) എന്നിവരെയാണ് ശിക്ഷിച്ചത്.

2018 ഏപ്രിൽ 26-ന് ഉച്ചയ്ക്ക് 2.15-നാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ല് കറുപ്പംവീട്ടിൽ ഹനീഫയുടെ മകൻ ബിലാൽ(18), പണിച്ചാംകുളങ്ങര അഷ്‌റഫിന്റെ മകൻ സാദിഖ്(23) മനയത്ത് അബൂബക്കറിന്റെ മകൻ നഹാസ്(21) എന്നിവർ ചാലിൽ കരീമിന്റെ പറമ്പിൽ സംസാരിക്കെ ഒന്നാംപ്രതി മുബിനും രണ്ടാംപ്രതി ഷാഫിയും മൂന്നാംപ്രതി നസീറും വാളും ഇരുമ്പുപൈപ്പുമായി ബൈക്കിലെത്തി ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.ബിലാലും മൂന്നാംപ്രതിയായ നസീറുമായി മുമ്പ് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രതികൾ ആക്രമണം നടത്തിയത്.

ഇരുമ്പുപൈപ്പുകൊണ്ട് ബിലാലിന്റെ കാലിൽ അടിച്ചുവീഴ്ത്തി. വീണ്ടും അടിച്ചപ്പോൾ തടുത്ത് ബിലാൽ ഓടാൻ ശ്രമിച്ചപ്പോൾ മുബീൻ വാളുകൊണ്ട് ബിലാലിന്റെ വലതു കാൽമുട്ടിലും ഇടതുകാലിന്റെ തുടയിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടി.

ബഹളം കേട്ട് ഓടിക്കൂടിയവരെ പ്രതികൾ വാൾവീശി വിരട്ടിയോടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

കേസിലെ രണ്ടാംപ്രതി ഷാഫി ഒളിവിലാണ്. ഒന്നാംപ്രതി മുബിൻ പുന്ന നൗഷാദ് കൊലക്കേസിലെ ഒന്നാംപ്രതിയാണ്.

പിഴസംഖ്യ മുഴുവൻ പരിക്കുപറ്റിയ ബിലാലിന് നൽകണമെന്നും വിധിയിലുണ്ട്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.

Content Highlights: two pfi workers arrested for murder attempt against dyfi worker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented