വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി, കൈയില്‍ കയറിപ്പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍


സാബു ഗോപി, അനന്തു പ്രസാദ്

തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. വനിതാ കണ്ടക്ടറെ കൈയേറ്റംചെയ്ത രണ്ട് സ്വകാര്യബസ് ജീവനക്കാരെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. വടയാര്‍ പുതിയതാഴ്ചയില്‍ സാബു ഗോപി (47), തലയോലപ്പറമ്പ് കരിപ്പാടം ഐക്കരശേരിയില്‍ അനന്തു പ്രസാദ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. വൈറ്റില ഹബ്ബില്‍നിന്നാണ് പ്രതികള്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നു. ബസ് നീര്‍പ്പാറയിലെത്തിയപ്പോള്‍ പ്രതികള്‍ വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

ഇത് ചോദ്യംചെയ്ത കണ്ടക്ടറെ ചീത്തവിളിക്കുകയും കൈയില്‍ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.

ബസിലെ മറ്റുയാത്രക്കാര്‍ ഇടപെട്ടു. അവരെ മര്‍ദിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. യാത്രക്കാര്‍ തലയോലപ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവര്‍ ബസ് തലയോലപ്പറമ്പ് പോലീസ്സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. പി.എസ്.സുധീരന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇരുവരും കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ്.

അനന്തു പ്രസാദ് സമാനകേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: two persons were arrested for assaulting ksrtc female conductor

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented