18-കാരന്‍ നിറയൊഴിച്ചത് ആറുതവണ, ഷാര്‍പ്പ് ഷൂട്ടറെന്ന് പോലീസ്; മൂസെവാല കൊലക്കേസില്‍ വീണ്ടും അറസ്റ്റ്‌


സിദ്ധു മൂസെവാല | Photo: Twitter/Sidhu Moose Wala

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മൂസെവാലയ്ക്ക് നേരേ നിറയൊഴിച്ചവരില്‍ ഒരാളായ അങ്കിത് സിര്‍സ, കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ സച്ചിന്‍ ഭിവാനി എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ കശ്മീരി ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇരുവരും പിടിയിലായതെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹര്‍ഗോബീന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ അങ്കിത് ഷാര്‍പ്പ് ഷൂട്ടറാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഹരിയാണ സ്വദേശിയായ ഇയാള്‍ രാജസ്ഥാനിലെ രണ്ട് വധശ്രമക്കേസുകളിലും പ്രതിയാണ്. 18-കാരനായ അങ്കിത് ആയിരുന്നു കൊലയാളി സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാള്‍. മൂസെവാലയ്ക്ക് നേരേ ഇയാള്‍ ആറുതവണയാണ് നിറയൊഴിച്ചത്. വെടിയുണ്ടകള്‍ കൊണ്ട് മൂസെവാല എന്നെഴുതി തോക്കുമായി ഇരിക്കുന്ന അങ്കിതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

പിടിയിലായ മറ്റൊരു പ്രതി സച്ചിന്‍ ഭിവാനിയും രാജസ്ഥാനില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ രാജസ്ഥാനിലെ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു.

പ്രതികളില്‍നിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമേ പഞ്ചാബ് പോലീസിന്റെ മൂന്നുജോഡി യൂണിഫോമുകളും രണ്ട് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തു.

മൂസെവാല കൊലക്കേസില്‍ രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടക്കം മൂന്നുപ്രതികളെ ഡല്‍ഹി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മേയ് 29-നാണ് സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോള്‍ഡി ബ്രാര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ലോറന്‍സ് ബിഷ്‌ണോയി വഴിയാണ് ഗോള്‍ഡി ബ്രാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

Content Highlights: two more arrested in sidhu moose wala murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented