ലഹരി ഹബ്ബ് ആയി കോതമംഗലം; 20 കുപ്പി ലഹരി പദാര്‍ത്ഥങ്ങളുമായി രണ്ടുപേര്‍ പിടിയില്‍


സ്വന്തം ലേഖകന്‍

ലഹരിമരുന്നുമായി പിടിയിലായ സാഗർ, സൈമൺ എന്നിവർ, പടിച്ചെടുത്ത ലഹരിമരുന്ന്

കൊച്ചി: മാരക ലഹരിപദാര്‍ത്ഥങ്ങളുമായി കോതമംഗലത്ത് രണ്ടുപേര്‍ കൂടി പിടിയില്‍. മൂവാറ്റുപുഴ സ്വദേശി സാഗര്‍, ചോറ്റാനിക്കര സ്വദേശി സൈമണ്‍ എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരില്‍ നിന്ന് ഇരുപത് കുപ്പി ലഹരി ദ്രാവകങ്ങളും എംഡിഎംഎയും പിടിച്ചെടുത്തു.

കോതമംഗലം ലഹരി ഹബ്ബായി മാറുന്നെന്ന സൂചനകളെ തുടര്‍ന്ന് പ്രദേശത്ത് എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ നിന്നും തൃശൂര്‍, അങ്കമാലി ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്താമെന്നതാണ് കോതമംഗലത്തിന്റെ പ്രത്യേകത.



പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണ് ലഹരിമാഫിയയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം നഗരത്തിലെ പ്രശസ്തമായ സ്‌കൂളില്‍ നിന്ന് കഞ്ചാവ് ഉപയോഗിച്ച അഞ്ച് യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് പൊതികളിലാക്കിയ കഞ്ചാവും കണ്ടെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പിടിയിലായവരില്‍ ഒരാള്‍. പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

Content Highlights: Two men arrested with 20 bottles of drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented