പോലീസിനെ വെട്ടിച്ചുകടന്നു, പിന്നാലെ അപകടം, കാറില്‍ MDMA; മഞ്ചേശ്വരത്തും രണ്ടുപേര്‍ പിടിയില്‍


ചെറുവത്തൂരിൽ പിടിയിലായ ഇദ്ദീൻകുഞ്ഞി, മഞ്ചേശ്വരത്ത് പിടിയിലായ അബ്ദുൾ അസീബ്, ഷമീർ മുഹമ്മദ്

ചെറുവത്തൂര്‍(കാസര്‍കോട്): വാഹനപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് കടന്ന കാര്‍ ചെറുവത്തൂര്‍ കൊവ്വലില്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് 23.46 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. കാര്‍ ഓടിച്ച മംഗല്‍പ്പാടി അമ്പാര്‍പള്ളം നയാബസാറിലെ ഇദ്ദീന്‍കുഞ്ഞിയെ (31) ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വിപണിയില്‍ മൂന്നുലക്ഷം വിലവരുന്ന മയക്കുമരുന്നാണ് കാറില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ചതാണെന്ന് സംശയിക്കുന്ന അരലക്ഷം രൂപയയും കാറില്‍നിന്ന് പോലീസ് കണ്ടെടുത്തു. വില്പനക്കാര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍ക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇദ്ദീന്‍കുഞ്ഞെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശംവെച്ചതിനും മഞ്ചേശ്വരം, ബെംഗളൂരു പോലീസ് സ്റ്റേഷനുകളില്‍ ഇദ്ദീന്‍കുഞ്ഞിനെതിരേ നിലവില്‍ കേസുകളുണ്ട്്.

സാധാരണ കണ്ടുവരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ.യില്‍നിന്ന് വ്യത്യസ്തമായി മാരകശേഷിയുള്ള മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്‍ പറഞ്ഞു.

ഓണം നാളുകളില്‍ ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധന കര്‍ശനമാക്കിയത്. ചന്തേര പോലീസ് ഇന്‍സ്പെക്ടര്‍ പി. നാരായണന്‍, സബ് ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ മനോജ്, മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.എം. രമേശന്‍, സുരേഷ് ബാബു എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുമായി ഇദ്ദീന്‍ കുഞ്ഞി പിടിയിലായത്.

കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമം; പോലീസ് പിന്തുടര്‍ന്ന് പിടിച്ചു

ചന്തേര: ചെറുവത്തൂരില്‍ നിന്ന് എം.ഡി.എം.എ.യുമായി പിടിയിലായ ഇദ്ദീന്‍കുഞ്ഞിയെ കോടതിയില്‍ കൊണ്ടുപോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ സ്റ്റേഷനില്‍നിന്ന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇന്‍സ്പെക്ടര്‍ പി. നാരായണനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, റിജേഷ്, ഷിജിത്ത് എന്നിവരും പ്രതിയെ പിന്തുടര്‍ന്ന് പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തുനിന്ന് ഓടിച്ചിട്ട് പിടിച്ചു. പോലീസുകാരെ തള്ളിയിട്ട് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഇദ്ദീന്‍കുഞ്ഞിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍. ധര്‍മത്തട്ക്കയിലെ അബ്ദുള്‍ അസീബ് (27), ബേക്കല്‍ പനയാല്‍ സ്വദേശി ഷമീര്‍ മുഹമ്മദ് (34) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഹൊസങ്കടിയില്‍ വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് 5.7 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുക്കുകയായിരുന്നു. മഞ്ചേശ്വരം എസ്.ഐ.മാരായ ടോണി ജെ. മറ്റം, വി.കെ. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: two mdma cases in kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented