മാലപൊട്ടിക്കല്‍; ബെംഗളൂരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍, പ്രതികളുടെ വീട്ടില്‍ കള്ളനോട്ടുകളും


പ്രതീകാത്മക ചിത്രം | PTI

ബെംഗളൂരു: ബെംഗളൂരുവില്‍ മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനല്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. ജനലിനടുത്തുവെച്ച സ്വര്‍ണമാല മോഷണം പോയെന്ന് ജെ.പി. നഗര്‍ സ്വദേശിയായ ശാന്തി സിദ്ധരാജുവാണ് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ ബെംഗളൂരുവില്‍ 20-ലേറെ മാലപൊട്ടിക്കല്‍ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

നഗരത്തില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുകയായിരുന്നു പതിവ്. വീടുകളില്‍നിന്നും മോഷണം നടത്തിയിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ കണ്ടെത്തി.

Content Highlights: two malayalis arrested in bengaluru for chain snatching


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented