പ്രതീകാത്മക ചിത്രം | PTI
മൈസൂരു: കുടകിലെ സ്വകാര്യ എസ്റ്റേറ്റില്‍ സുഹൃത്തുക്കളായ രണ്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി.എസ്റ്റേറ്റിലെ തൊഴിലാളിയായ പൗലോസ്, സുഹൃത്ത് സുകുമാര്‍ എന്നിവരാണ് മരിച്ചത്.
മടിക്കേരി താലൂക്കിലെ നാപൊക്ലുവിലുള്ള ചേലവാര ഗ്രാമത്തിലെ എസ്റ്റേറ്റിലാണ് സംഭവം. കേരളത്തില്‍നിന്ന് ഇവരുടെ ബന്ധുക്കള്‍ എത്താത്തതിനാല്‍ മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇരുവരും കുടകില്‍ കൂലിത്തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്.
അടുത്തിടെയാണ് പി. ഗണപതി എന്നയാളുടെ എസ്റ്റേറ്റില്‍ പൗലോസ് ജോലിക്ക് കയറിയത്. എസ്റ്റേറ്റിലെ ലയത്തിലായിരുന്നു താമസം. ശനിയാഴ്ച രാത്രി പൗലോസ് സുഹൃത്തായ സുകുമാറിനെ തന്റെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ സുകുമാറിനെ പൗലോസിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൗലോസിനെ മരത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടു. സ്വാഭാവിക മരണമാണ് സുകുമാറിന്റേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്നുള്ള പരിഭ്രാന്തി കാരണം പൗലോസ് ജീവനൊടുക്കിയതാണെന്നും പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ മടിക്കേരി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാപൊക്ലു പോലീസ് കേസെടുത്തു.
Content Highlights: two malayali friends found dead in an estate in coorg karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..