പ്രതീകാത്മക ചിത്രം/AFP
മൈസൂരു: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ മറ്റുകുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും. അവിടെയുണ്ടായിരുന്ന ഒരു ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്. പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല.
ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഐസ്‌ക്രീം കച്ചവടക്കാരന്‍ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാല്‍ ഉന്തുവണ്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു.
Content Highlights: two kids hide inside ice cream box suffocated to death in mysuru
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..