70 ലക്ഷം രൂപ വിലവരുന്ന 432 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; 'ആലം ഗാങ്ങി'ല്‍പ്പെട്ട രണ്ടുപേർ അറസ്റ്റില്‍


പ്രതീകാത്മകചിത്രം | Photo : AFP

ഹൈദരാബാദ്: ഇലക്ട്രോണിക് ഷോറൂമില്‍ നിന്ന് 432 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ എസില്‍ ക്രോസ് റോഡിലുള്ള ബജാജ് ഇലക്ട്രോണിക്സ് സ്റ്റോറില്‍ നിന്നും 70 ലക്ഷത്തോളം വിലവരുന്ന ഫോണുകള്‍ മോഷ്ടിച്ച ജാര്‍ഖണ്ഡ് സ്വദേശികളായ സത്താര്‍ ഷെയ്ഖ്(40), ആസിദില്‍ ഷേഖ്(20) എന്നിവരാണ് പിടിയിലായത്.

പിടിയിലായവർ കുപ്രസിദ്ധമായ 'ആലം ഗാങ്ങി'ല്‍ ഉള്‍പ്പെടുന്നവരാണെന്നും സംഘത്തിലുള്ള ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും രജകൊണ്ട പോലീസ് അറിയിച്ചു. 80,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റം സമ്മതിച്ച പ്രതികള്‍ ബാക്കിയുള്ള നാലുപേരുടെ വിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

സി.സി.ടി.വി ദ്യശ്യങ്ങള്‍ മുന്‍നിര്‍ത്തി പോലീസ് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 20-ന് രാത്രി 11 മണിയോടെ മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ കടയുടെ ഒന്നാം നിലയിലെ സീലിങ് തകര്‍ത്ത് അകത്തുകയറിയതായി കണ്ടെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൊബൈല്‍ ഫോണുകളുമായി മോഷ്ടാക്കള്‍ പുറത്തെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിലേക്കുള്ള 500 ഓളം ക്യാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു. മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ മുന്‍പ് നടന്നിട്ടുള്ള കവര്‍ച്ചകളിലും കേസിലെ മുഖ്യപ്രതിയായ സത്താര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2022 മേയില്‍ ഉത്തര്‍പ്രദേശിലെ ഗാസീപുരിലുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണാഭരങ്ങള്‍ കവര്‍ന്നതിന് പിന്നിലും ആലം ഗാങ്ങായിരുന്നു. ബാങ്കുകള്‍, ജുവലറികള്‍, മൊബൈല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ ശേഷം ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അഭയം തേടുന്നതാണ് ഈ ഗാങ്ങിന്റെ രീതി. മോഷണമുതല്‍ നേപ്പാള്‍, ബംഗ്ലാദേശ് അടക്കമുള്ള അയല്‍രാജ്യങ്ങളിലേയ്ക്ക് കടത്തുകയും ചെയ്യുന്നതോടെ ഇവരെ പിടികൂടുന്നത് പോലീസിന് കടുത്ത വെല്ലുവിളിയാകുന്നു.

Content Highlights: Two held for theft of 432 phones from Hyderabad shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented