പ്രതീകാത്മക ചിത്രം | Mathrubhumi archives
വട്ടിയൂര്‍ക്കാവ്: സി.പി.എം. ബ്രാഞ്ച് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കളെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ. പാളയം ബ്ലോക്ക് കമ്മിറ്റി ഉപഭാരവാഹികളും സി.പി.എം. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ജി.എസ്.രാജീവ്, ബി.നിയാസ് എന്നിവരെയാണ് അന്വേഷണവിധേയമായി ആറുമാസത്തേക്ക് സസ്പെന്‍ഡു ചെയ്തത്.
ചൊവ്വാഴ്ച രാവിലെ അടിയന്തരമായി വിളിച്ചുചേര്‍ത്ത പ്രത്യേക ലോക്കല്‍ കമ്മിറ്റി യോഗമാണ് നടപടി തീരുമാനിച്ചത്. ഏരിയാ സെന്റര്‍ അംഗത്തിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെയും യോഗം തീരുമാനിച്ചു. ഈ കമ്മിഷന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. സസ്പെന്ഷന് നടപടി നേരിട്ട ജി.എസ്.രാജീവ് ഡി.വൈ.എഫ്.ഐ. വട്ടിയൂര്‍ക്കാവ് മേഖലാ സെക്രട്ടറികൂടിയാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സി.പി.എം. മേലത്തുമേലെ ബ്രാഞ്ച് ഓഫീസിനു നേരേ ആക്രമണമുണ്ടായതും രണ്ട് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതും. സാമൂഹികമാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.
Content Highlights: Two DYFI workers were Suspended on CPM office attack
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..