ജിതിൻ,മിഥുൻ
കുണ്ടംകുഴി(കാസര്‍കോട്): കാറില്‍ കടത്തുകയായിരുന്ന 1.14 കിലോ കഞ്ചാവുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ്ചെയ്തു.
കുണ്ടംകുഴി കുമ്പാറത്തോട് എ.ജെ. ജിതിന് (29), ബീംബുങ്കാല്‍ കെ.വി. മിഥുന് (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജിതിന് എസ്.എഫ്.ഐ. ബേഡകം മുന്‍ ഏരിയാ സെക്രട്ടറിയാണ്.
ചൊവ്വാഴ്ച രാവിലെ കുണ്ടംകുഴി നിടുംബയയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗം സുള്ള്യയില്‍ എത്തിച്ചശേഷം കാറില്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.ഐ. എം. ഗംഗാധരന്, സി.പി.ഒ. പ്രസാദ്, സൂരജ്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: two dyfi workers arrested with ganja in kasargod
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..