സ്വത്ത് തര്‍ക്കം, മരുമകന്‍ നല്‍കിയത് സയനൈഡ് കലര്‍ത്തിയ മദ്യം; 58-കാരനും ബന്ധുവും മരിച്ചു


പോസ്റ്റ്‌മോര്‍ട്ടംചെയ്താല്‍ ശരീരത്തിലെ അവയവങ്ങള്‍ നഷ്ടപ്പെടുമെന്നും ചെയ്യരുതെന്നും ബന്ധുക്കളോട് ഇയാള്‍ ആവശ്യപ്പെട്ടത് സംശയത്തിനിടയാക്കി.

Representational Image

പൊള്ളാച്ചി: കഴിഞ്ഞദിവസം മദ്യപിച്ച് രണ്ടുപേര്‍ മരിച്ചസംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മരുമകനെ പോലീസ് അറസ്റ്റുചെയ്തു. സയനൈഡ് കലര്‍ത്തിയ മദ്യംനല്‍കി ഭാര്യാപിതാവിനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലാണ് സൂലൂര്‍ പൊന്നകന്നി സ്വദേശിയായ ഡി. സത്യരാജ് (30) അറസ്റ്റിലായത്.

ഭാര്യാപിതാവിനോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണം. സ്വത്തുവിറ്റ പണം തരാത്തതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച മദ്യത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആര്‍. മനോഹരനെ (58) ഏല്‍പ്പിച്ചു. മനോഹരന്‍ ബന്ധുവായ എ. വേലുസ്വാമിയെയും (56) കൂട്ടി വൈകീട്ട് മദ്യപിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

തുടര്‍ന്ന്, സൂലൂര്‍ ഇന്‍സ്പെക്ടര്‍ ആര്‍. മാതയ്യന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനിടെ, അമിത മദ്യപാനമാണ് മരണകാരണമെന്ന് സത്യരാജ് പോലീസിനെ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടംചെയ്താല്‍ ശരീരത്തിലെ അവയവങ്ങള്‍ നഷ്ടപ്പെടുമെന്നും ചെയ്യരുതെന്നും ബന്ധുക്കളോട് ഇയാള്‍ ആവശ്യപ്പെട്ടത് സംശയത്തിനിടയാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ച്ചെന്ന കാര്യം കണ്ടെത്തിയത്. സത്യരാജിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.

Content Highlights: two dies after consuming cyanide mixed alcohol


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented