വൈപ്പിൻ ലിബിൻ(ജീംബ്രൂട്ടൻ), ക്രിസ്റ്റഫർ റൂഫസ്(ഡാർക്ക് അങ്കിൾ)
കൊച്ചി: കൊച്ചിയിലെ രാസലഹരി വിതരണത്തിലെ പ്രധാനിയായ ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയില്‍. ഞാറയ്ക്കല്‍ കൊല്ലവേലിയകത്ത് വൈപ്പിന്‍ ലിബിന്‍ (ജീംബ്രൂട്ടന്‍-27), നായരമ്പലം കിടുങ്ങാശ്ശേരിക്കര കൊല്ലവേലിയകത്ത് ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍-32) എന്നിവരാണ് പിടിയിലായത്. എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമും എക്‌സൈസ് ഇന്റലിജന്‍സും ഞാറയ്ക്കല്‍ പോലീസും ഞാറയ്ക്കല്‍ എക്‌സൈസും ചേര്‍ന്നാണിവരെ പിടിച്ചത്. ഇവരില്‍നിന്ന് വെടിയുണ്ട നിറച്ച കൈത്തോക്ക്, മൂന്ന് ഗ്രാം എം.ഡി.എം.എ., രണ്ട് ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു.
വൈപ്പിന്‍ ലിബിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘാംഗമായ ശ്യാം എന്നയാളെ നേരത്തേ മയക്കു മരുന്നുമായി എക്‌സൈസ് പിടിച്ചിരുന്നു. ഇയാളില്‍ നിന്നാണ് സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. ലിബിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബെംഗളൂരുവില്‍നിന്ന് ലഹരി കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നതെന്ന് എക്‌സൈസ് പറയുന്നു. മുന്‍പ് ലിബിന്റെ നേതൃത്വത്തിലുള്ള സംഘവും എതിര്‍ ചേരിയിലുള്ള സംഘവുമായി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇയാളുടെ താമസസ്ഥലത്തുനിന്ന് പോലീസ് രണ്ട് വടിവാള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ലിബിന്‍ വീണ്ടും എതിര്‍സംഘവുമായി ഏറ്റുമുട്ടുകയും കൈപ്പത്തിക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.
എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തിന്റെ തിരച്ചിലില്‍ ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളി ഭാഗത്ത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തി. ഞാറയ്ക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജന്‍ കെ. അരമനയുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘവുമായി ചേര്‍ന്ന് ഇയാള്‍ താമസിച്ച വീട് വളയുകയായിരുന്നു.
എക്‌സൈസ് - പോലീസ് സഖ്യം ഒരുമിച്ച് വാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ക്കയറിയാണ് പ്രതിയെ പിടിച്ചത്. ബന്ധുവായ ക്രിസ്റ്റഫര്‍ റൂഫസും ഇയാളോടൊപ്പം ഉണ്ടായി. വധശ്രമക്കേസില്‍ പോലീസ് തിരയുന്ന ആളാണ് ക്രിസ്റ്റഫര്‍ റൂഫസ്. കസ്റ്റഡിയിലെടുത്ത ഇരുവരെയും ഞാറയ്ക്കല്‍ എക്‌സൈസിന് കൈമാറി.
Content Highlights: two criminals arrested in kochi who has drugs mafia links
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..