തീവണ്ടിയില്‍ യുവതിയെ ഉപദ്രവിച്ചെന്ന് പരാതി; മധ്യപ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ കേസ്


പ്രതീകാത്മക ചിത്രം | Photo: Mathrubhumi & PTI

ഭോപ്പാല്‍: തീവണ്ടിയില്‍ യാത്രക്കാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ മധ്യപ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ കേസെടുത്തു. സത്‌ന മണ്ഡലത്തിലെ എം.എല്‍.എ. സിദ്ധാര്‍ഥ് ഖുശ്വ, കോത്മ മണ്ഡലത്തിലെ എം.എല്‍.എ.യായ സുനീല്‍ സറാഫ് എന്നിവര്‍ക്കെതിരേയാണ് റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. റെവാഞ്ചല്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന എം.എല്‍.എ.മാര്‍ കൈക്കുഞ്ഞുമായി യാത്രചെയ്തിരുന്ന യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. കാട്‌നി റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ഇരുവരും എ.സി. കോച്ചിലാണ് യാത്രചെയ്തിരുന്നത്. ഇതിനിടെയാണ് കുഞ്ഞുമായി യാത്രചെയ്തിരുന്ന യുവതിയോട് മോശമായി പെരുമാറിയതെന്നാണ് പരാതി. എം.എല്‍.എ.മാര്‍ മദ്യലഹരിയിലാണ് യാത്ര ചെയ്തിരുന്നതെന്നും ആരോപണമുണ്ട്.അതിക്രമത്തിനിരയായ യുവതി സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനെ ഫോണില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ട്വിറ്ററിലൂടെ റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പോലീസിനെയും പരാതി അറിയിക്കുകയായിരുന്നു. സംഭവം വിശദീകരിച്ച് ഇദ്ദേഹം നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് റെയില്‍വേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അതേസമയം, തങ്ങള്‍ക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു എം.എല്‍.എമാരുടെ പ്രതികരണം. പരാതിയില്‍ പറയുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും യുവതിയില്‍നിന്ന് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയണമെന്നും തങ്ങള്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

Content Highlights: two congress mlas in madhya pradesh booked for harassing woman in train


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented