മിസ്ഹബ്, ഫാരിസ്
പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ്ചെയ്ത കേസില്‍ രണ്ടു പ്രതികളെ അറസ്റ്റുചെയ്തു. താനൂര്‍ എളാരംകടപ്പുറം കോട്ടില്‍വീട്ടില്‍ മുഹമ്മദ് മിസ്ഹബ് (20), താനാളൂര്‍ ചുങ്കം മംഗലത്തുവീട്ടില്‍ ഫാരിസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഈമാസം പത്തിനായിരുന്നു സംഭവം. ഒന്നാംവര്‍ഷ ബി.എ. സോഷ്യോളജി വിദ്യാര്‍ഥിയായ കണ്ണമംഗലം എരണിപ്പടി നാലുകണ്ടത്തില്‍ വീട്ടില്‍ ഗോപിയുടെ മകന് രാഹുലിനെയാണ് ഇവര്‍ റാഗ്ചെയ്തത്. രാഹുലിനെ പരപ്പനങ്ങാടി ബസ്സ്റ്റാന്‍ഡില്‍ തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും നിലത്തിട്ട് നെഞ്ചിനും കഴുത്തിനും ചവിട്ടുകയുംചെയ്തിരുന്നു. സംഭവശേഷം ഒളിവില്‍പ്പോയ പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ വീടുകളില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരപ്പനങ്ങാടി എസ്.ഐ.മാരായ പ്രദീപ്കുമാര്‍, രാധാകൃഷ്ണന്, പോലീസുകാരായ ആല്ബിന്, ജിനേഷ്, സബറുദ്ദീന്, അഭിമന്യു, വിപിന്‍, സമ്മാസ്, സിന്ധുജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അറസ്റ്റുചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു. മറ്റുള്ള പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് അറിയിച്ചു.
Content Highlights: two college students arrested in ragging case in parappanangadi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..