ബസിലിരുന്ന് MDMA ഉപയോഗിക്കുമ്പോള്‍ പോലീസ് സംഘം ബസ് വളഞ്ഞു; രണ്ട് ജീവനക്കാര്‍ പിടിയില്‍


സുരേഷ്, ശ്രീരാജ്

കൊടുങ്ങല്ലൂര്‍: സ്വകാര്യ ബസിലിരുന്ന് സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ. ഉപയോഗിക്കുമ്പോള്‍ രണ്ട് ജീവനക്കാര്‍ പിടിയിലായി.

എറണാകുളം - കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരായ ഡ്രൈവര്‍ മേത്തല പുളിക്കല്‍ ശ്രീരാജ് (27), കണ്ടക്ടര്‍ മേത്തല പറമ്പിക്കുളങ്ങര പെരിങ്ങാട്ടില്‍ സുരേഷ് (28) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചന്തപ്പുര നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ പോലീസ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പോലീസ് സംഘം ബസ് വളഞ്ഞാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിടുന്ന ബസുകളും ജീവനക്കാരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവര്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും ഇവരുമായി ഇടപാട് നടത്തുന്നവരെക്കുറിച്ചും സാമ്പത്തികസഹായം നല്‍കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്വേഷണസംഘത്തില്‍ കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍, എസ്.ഐ.മാരായ സൂരജ്, പി.സി. സുനില്‍, ആനന്ദ് ദാസ്, എ.എസ്.ഐ.മാരായ സി.ആര്‍. പ്രദീപ്, ടി.ആര്‍. ഷൈന്‍, ബിജു ജോസ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, അരുണ്‍നാഥ്, നിഷാന്ത് എന്നിവരും ഉണ്ടായിരുന്നു.

Content Highlights: two bus employees arrested with mdma in kodungallur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented