കാറില്‍ ഡോക്ടറുടെ സ്റ്റിക്കര്‍, അകത്ത് 142 കിലോ ചന്ദനമുട്ടികളും; പകല്‍ നോക്കിവെച്ച് രാത്രി മുറിക്കും


പിടിച്ചെടുത്ത ചന്ദനമുട്ടികൾ, അറസ്റ്റിലായ പ്രതികളും

എടക്കാട്(കണ്ണൂര്‍): കാറില്‍ കടത്തിയ 142 കിലോഗ്രാം ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയിലായി. ദേശീയപാതയില്‍ തോട്ടട ചിമ്മിണിയന്‍വളവില്‍ വെള്ളിയാഴ്ച രാത്രി എടക്കാട് എസ്.ഐ. ഹാരിഷ് വാഴയിലും സംഘവും നടത്തിയ പരിശോധനയിലാണ് കെ.എല്‍. 13 എ.ജി. 5038 നമ്പര്‍ കാറില്‍നിന്ന് 17 ചന്ദനമുട്ടികള്‍ പിടിച്ചെടുത്തത്. മരം മുറിക്കുന്ന യന്ത്രവും കണ്ടെടുത്തു.

കാസര്‍കോട് കുണ്ടംകുഴി മെരുത്തടുക്കം സിനാന്‍ (24), തൃശ്ശൂര്‍ മുള്ളൂര്‍ തുലക്കാട്ടില്‍ മുഹമ്മദ് സുഹൈല്‍ (24) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് സുഹൈല്‍ കാസര്‍കോട്ടാണ് ഇപ്പോള്‍ താമസം. കാറിന്റെ ചില്ലിന് പുറത്ത് ഡോക്ടറുടെ ചിഹ്നം പതിച്ചായിരുന്നു കടത്ത്.



തൃശ്ശൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പോകുന്ന വഴിയിലാണ് പോലീസ് തടഞ്ഞ് പരിശോധിച്ചത്. കാസര്‍കോട്ടുനിന്ന് ആന്ധ്രാപ്രദേശിലേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നിര്‍ദേശപ്രകാരം എടക്കാട് ഇന്‍സ്പെക്ടര്‍ സത്യനാഥന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.എസ്.ഐ. മിനി ഉമേഷ്, സീനിയര്‍ സി.പി.ഒ.മാരായ സി.കെ. സീന, വി.പി. ഷമീം എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് വനംവകുപ്പിന് കൈമാറി.

പകല്‍ ചന്ദനമരങ്ങള്‍ നോക്കിവെച്ച് രാത്രി മുറിച്ചെടുക്കുന്ന തന്ത്രം

എടക്കാട്: പകല്‍സമയത്ത് ഓരോ പ്രദേശത്തെയും ചന്ദനമരങ്ങള്‍ കണ്ടെത്തി രാത്രികാലങ്ങളില്‍ മുറിച്ചുമാറ്റുന്ന സംഘമാണ് പിടിയിലായതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. വാഹനത്തില്‍നിന്ന് മരം മുറിക്കാനുള്ള യന്ത്രം കണ്ടെടുത്തതാണ് ഈ സംശയത്തിന് കാരണം. ഒരു മീറ്ററോളം നീളത്തില്‍ മുറിച്ചെടുത്ത ചന്ദനമുട്ടികള്‍ വലിയ കാറില്‍ അടുക്കിവെച്ചാണ് കടത്ത്. പോലീസ് തടയാതിരിക്കാനായി കാറിന് പുറത്ത് ഡോക്ടര്‍ സ്റ്റിക്കറും പതിച്ചത് തട്ടിപ്പുസംഘത്തിന്റെ പുതിയ രീതിയാണിതെന്നും പോലീസ് പറയുന്നു.


Content Highlights: two arrested with sandalwoods


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented