ജംഷീർ, നൗഫൽ
പന്തീരാങ്കാവ്(കോഴിക്കോട്): ബെംഗളൂരുവില്‍നിന്ന് ടൈലുമായി വരുന്ന ലോറിയില്‍ കടത്തിയ 396 ഗ്രാം എം.ഡി.എം.എ. പന്തീരാങ്കാവ് പോലീസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന ഫറോക്ക് നല്ലൂര്‍ സ്വദേശി പുത്തൂര്‍ കാട് ജംഷീദ് (31), കൊണ്ടോട്ടി പുളിക്കല്‍ പാലച്ചില്‍ താഴം നൗഫല്‍ (32) എന്നിവരെ കസ്റ്റഡിയിലെടുത്തു. ദേശീയപാത ബൈപ്പാസില്‍ പന്തീരാങ്കാവ് കൂടത്തുംപാറയില്‍വെച്ചാണ് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
ഫറോക്ക്, രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുകയായിരുന്നു പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 12 ലക്ഷത്തിലധികം രൂപ വിലവരും.
നൗഫല്‍ 2013-ല്‍ അരീക്കാടുവെച്ച് രണ്ടുകിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതിയായിരുന്നു. രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ അപ്പീലില്‍ ഇറങ്ങിയതാണിയാള്‍.
നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശ് പടന്നയില്‍, പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പന്തീരാങ്കാവ് പോലീസ് എസ്.ഐ. പ്രകാശന്‍, എ.എസ്.ഐ. പ്രബീഷ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത്, ഇ. സബീഷ്, എം. രഞ്ജിത്ത്, ഡന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്, നര്‍കോട്ടിക് ഷാഡോ അംഗങ്ങളായ സി.പി.ഒ. പി.സി. സുഗേഷ്, എം.കെ. ലതീഷ്, എം. ഷിനോജ്, എന്‍.കെ. ശ്രീനാഥ്, പി.കെ. ദിനേശ്, തൗഫീഖ്, പി. അഭിജിത്ത്, ഇ.വി. അതുല്‍, മിഥുന്‍രാജ്, ഇബ്‌നു ഫൈസല്‍, കെ.പി. ബിജീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: two arrested with mdma in kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..