ആവശ്യക്കാരെന്ന വ്യാജേന പോലീസ്, MDMA വില്‍പ്പനക്കാരായ യുവതിയും യുവാവും കുടുങ്ങി


പവിത്രയുടെ പേരില്‍ പോക്സോ കേസ് നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ഇവര്‍ തൃശ്ശൂരില്‍ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരുകയായിരുന്നു

പവിത്ര, അജ്മൽ

കൊരട്ടി: ജില്ലയില്‍ എം.ഡി.എം.എ. വിതരണം ചെയ്തിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. തൃശ്ശൂര്‍ കുര്‍ക്കഞ്ചേരി കുറ്റിപ്പറമ്പില്‍ അജ്മല്‍ (23) വടക്കഞ്ചേരി മേല്‍പുരയ്ക്കല്‍ പവിത്ര (25) എന്നിവരാണ് പിടിയിലായത്. കൊരട്ടി പോലീസും ഡാന്‍സഫ് ടീമും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്.

ജില്ലാ ഡി.സി.ബി. ഡിവൈ.എസ്.പി. ഷാജു ജോസ്, കൊരട്ടി പോലീസ് എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിടികൂടുമ്പോള്‍ രണ്ട് ഗ്രാം എം.ഡി.എം.എ. ഇവരില്‍നിന്ന് കണ്ടെടുത്തിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പോലീസ് ഇവരുമായി ബന്ധപ്പെടുകയായിരുന്നു. ചിറങ്ങരയില്‍ എം.ഡി.എം.എ. എത്തിച്ചുനല്‍കാമെന്ന ധാരണയിലെത്തിയ ഇവരെ പിടികൂടുകയായിരുന്നു.



പതിനായിരം രൂപയ്ക്ക് രണ്ട് ഗ്രാം നല്‍കാമെന്നാണ് പറഞ്ഞത്. ലഹരിമരുന്ന് ഇടപാടുകള്‍ക്കായി പോകുമ്പോള്‍ സ്ത്രീകള്‍ കൂടെയുണ്ടായാല്‍ പോലിസീന്റെ ശ്രദ്ധ പതിയില്ലെന്ന ധാരണയിലാണ് ഇരുവരും ഈ മേഖലയില്‍ സജീവമായത്.

പവിത്രയുടെ പേരില്‍ പോക്സോ കേസ് നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ ഇവര്‍ തൃശ്ശൂരില്‍ ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തുവരുകയായിരുന്നു.

എം.ഡി.എം.എയുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കാട്ടൂര്‍: കരാഞ്ചിറയില്‍ എം.ഡി.എം.എയുമായി അഞ്ച് പേര്‍ പോലീസ് പിടിയില്‍. ആലപ്പാട് ഇരട്ടപ്പാലം മഠത്തില്‍ വീട്ടില്‍ ലിതിന്‍ (24), കരാഞ്ചിറ കവലക്കാട്ട് വീട്ടില്‍ ഫിന്റോ (35), കരാഞ്ചിറ ചിറ്റിലപ്പിള്ളി വീട്ടില്‍ അലെന്റ് (22), ചേര്‍പ്പ് ചിറക്കല്‍ കോട്ടം റോഡ് കൊലയില്‍ വീട്ടില്‍ അബിന്‍ രാജ് (26), കരാഞ്ചിറ മണ്ണാന്‍ പറമ്പില്‍ വീട്ടില്‍ യദുകൃഷ്ണ (21) എന്നിവരെയാണ് കരാഞ്ചിറ ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും കാട്ടൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് റൂറല്‍ ജില്ലാ ഡി.സി.ബി. ഡിവൈ.എസ്.പി. ഷാജ് ജോസ്, സി.ഐ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടൂര്‍ സി.ഐ. മഹേഷ്, ഉദ്യോഗസ്ഥരായ അരിസ്റ്റോട്ടില്‍, മണികണ്ഠന്‍, ശ്രീലക്ഷ്മി, സ്റ്റീഫന്‍, ജയകൃഷ്ണന്‍, പ്രസാദ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, ഷറഫുദ്ദീന്‍, മാനുവല്‍, ശ്യാം, സനല്‍, ശബരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികള്‍ക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.


Content Highlights: two arrested with mdma in koratty thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented