ഷനൂബ്, വിനീത കുമാരി
കൊച്ചി: നഗരത്തില്‍ വീടെടുത്ത് താമസിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന യുവാവും യുവതിയും പിടിയില്‍. പാലക്കാട് തൃത്താല കക്കാട്ടില്‍ വീട്ടില്‍ സി.എസ്. ഷനൂബ് (44), ഇടുക്കി ചിന്നാര്‍ ഏലപ്പാറ മണലിപ്പാറ വീട്ടില്‍ വിനീത കുമാരി (38) എന്നിവരാണ് 10.88 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്.
എളമക്കര, കറുകപ്പള്ളി മാമംഗലം റോഡിലെ വീട്ടില്‍ താമസമാക്കിയ ഇവര്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചാണ് വിറ്റിരുന്നത്. കൊച്ചി സിറ്റി പോലീസ് ഡാന്‍സാഫ് സംഘമാണ് ഇവരെ പിടിച്ചത്.
ഇവര്‍ താമസിച്ച വീട്ടില്‍ പതിവായി യുവാക്കളും യുവതികളും വന്നുപോകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ നിരന്തരമായി നിരീക്ഷിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച പ്രതികള്‍ മലപ്പുറത്തു നിന്ന് മയക്കുമരുന്ന് കൊണ്ടുവരാന്‍ പോകുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് പോലീസ് വീട് പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
എളമക്കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.ആര്‍. സനീഷ്, എസ്.ഐ.മാരായ സുബൈര്‍, ഫൈസല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, അമൃത തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights: two arrested with mdma in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..