സാജൻ, ഷിജോ സാമുവൽ | Photo: മാതൃഭൂമി
തിരുവനന്തപുരം: ലഹരിമരുന്നായ എം.ഡി.എം.എം. വില്‍പ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിനു നേരേ വാള്‍ വീശി ആക്രമണം. ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു.
പ്രതികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. കഠിനംകുളം ശാന്തിപുരം ജോണ്‍ഹൗസില്‍ സാജന്‍ (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് എക്‌സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.
സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള്‍ വീശി ആക്രമിച്ചത്.ഇവരുടെ പക്കല്‍നിന്ന് നാലുഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് എല്‍.ആര്‍., പ്രിവന്റീവ് ഓഫീസര്‍ ഷാജു കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോണി, ഉമാപതി, സതീഷ്‌കുമാര്‍, അനീഷ്, പ്രസന്നന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Content Highlights: two arrested with mdma in custody after attacking excise team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..