പൊതി ഇട്ടാല്‍ ഫോട്ടോയും ലൊക്കേഷനും അയച്ചുനല്‍കും, പണം ഓണ്‍ലൈനിലൂടെ; MDMA-യുമായി പിടിയില്‍


ഇജാസ്, റിൻഷാദ്

അമ്പലപ്പുഴ: ആലപ്പുഴ പട്ടണത്തിലും പരിസരങ്ങളിലും എം.ഡി.എം.എ. വില്‍ക്കുന്ന സംഘത്തിലെ പ്രധാനികളെ പോലീസ് പിടികൂടി. ഇരവുകാട് വാര്‍ഡില്‍ തിണ്ടങ്കേരിയില്‍ ഇജാസ് (25), വട്ടയാല്‍ വാര്‍ഡില്‍ അരയന്‍പറമ്പില്‍ റിന്‍ഷാദ് (26) എന്നിവരെയാണ് പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വാടയ്ക്കല്‍ സഹകരണ എന്‍ജിനിയറിങ് കോളേജിനുമുന്നിലുള്ള റോഡില്‍ കഞ്ചാവും ഒന്പതു ഗ്രാം എം.ഡി.എം.എ.യുമായാണ് പ്രതികള്‍ പിടിയിലാകുന്നത്.

സാമൂഹികമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ യുവാക്കളെ ആകര്‍ഷിക്കുന്നത്. ഒരുഗ്രാമും അതില്‍ താഴെയുള്ള അളവിലും പൊതികളിലാക്കിയാണ് വില്‍പ്പന. 2,000 മുതല്‍ 3,000 വരെ രൂപയാണ് ഈടാക്കുന്നത്. മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണു പണം സ്വീകരിക്കുക. പറയുന്നസ്ഥലത്ത് പൊതി ഇട്ടിട്ട് അതിന്റെ ഫോട്ടോയും ലൊക്കേഷനും പണംനല്‍കിയ ആള്‍ക്ക് അയക്കും. അവര്‍ സ്ഥലത്തെത്തി പൊതിയെടുക്കും. വാങ്ങുന്നവര്‍ വില്‍ക്കുന്നവരം നേരിട്ടുകാണാത്തരീതിയിലായിരുന്നു കച്ചവടം. വിദേശത്തുള്ള വാട്സാപ്പ് നമ്പരാണു പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. കൊണ്ടുവരുന്നത്. കഴിഞ്ഞ ഞായറാഴ്ച പുന്നപ്ര കുറവന്‍തോട് സ്വദേശികളായ രണ്ടുയുവാക്കളെ എം.ഡി.എം.എ.യുമായി അറസ്റ്റുചെയ്തിരുന്നു. അവര്‍ക്കു മയക്കുമരുന്നു നല്‍കിയത് ഇജാസും റിന്‍ഷാദുമാണെന്ന് പോലീസ് പറഞ്ഞു.

അമ്പലപ്പുഴ ഡിവൈ.എസ്.പി. ബിജു വി. നായരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം 10 ദിവസമായി ഹോംഡെലിവറി എന്നപേരിലുള്ള പ്രതികളുടെ നെറ്റ്വര്‍ക്ക് നിരീക്ഷിച്ചുവരുകയായിരുന്നു. റിന്‍ഷാദ് ഹാഷിഷ് ഓയിലുമായി രണ്ടുതവണ പിടിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.

എസ്.ഐ. നവാസ്, സി.പി.ഒ.മാരായ സേവ്യര്‍, രമേശ്ബാബു, ടോണി, ബിനോയ്, രാജീവ്, ഡിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights: two arrested with mdma in ambalappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented