MDMA, ഹാഷിഷ്, കഞ്ചാവ്; മയക്കുമരുന്നുമായി പാലായില്‍ രണ്ടുപേര്‍ അറസ്റ്റില്‍


പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറയുന്നു.

റോണി, ജിത്തു

പാലാ: വില്‍പ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി രണ്ടുപേര്‍ പിടിയില്‍. പാറപ്പള്ളി കരയില്‍ കളത്തൂകുന്നേല്‍ റോണി (27), കൊണ്ടൂര്‍ മുണ്ടപ്ലാക്കല്‍ ജിത്തു (23) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.

കിഴപറയാര്‍ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോള്‍ എം.ഡി.എം.എ., ഹാഷിഷ്, കഞ്ചാവ് എന്നിവയുമായി പ്രതികളെ പിടികൂടുകയായിരുന്നു.

പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. കെ.പി.ടോംസന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, അശോകന്‍, ബിജു കെ.തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: two arrested with mdma ganja drugs in pala kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented