തൃശ്ശൂരില്‍ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയില്‍; മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു


പിടിയിലായ പ്രതികൾ | Screengrab: Mathrubhumi News

തൃശ്ശൂര്‍: എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എടവിലങ്ങ് സ്വദേശി ജോയല്‍(19) മേത്തല സ്വദേശി സാലിഹ്(28) എന്നിവരെയാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 5.5 ഗ്രാം എം.ഡി.എം.എ.യും ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.



ദിവസങ്ങള്‍ക്ക് മുമ്പും എം.ഡി.എം.എ. ലഹരിമരുന്നുമായി കയ്പമംഗലത്ത് യുവാക്കള്‍ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 250-ഓളം പേരുടെ ലിസ്റ്റും അധികൃതര്‍ കണ്ടെടുത്തു. ലഹരിമരുന്ന് വാങ്ങിയ ശേഷം പണം നല്‍കാന്‍ ബാക്കിയുള്ളവരുടെ പേരുവിവരങ്ങളാണ് പ്രതികള്‍ തങ്ങളുടെ 'പറ്റുപുസ്തക'ത്തില്‍ സൂക്ഷിച്ചിരുന്നത്. ഈ ലിസ്റ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.

Content Highlights: two arrested with mdma drugs in thrissur kaipamangalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented