വിനോദ്, അലൻ അഗസ്റ്റിൻ
കൊച്ചി: നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പേരില്‍ ബൈക്കിലെത്തി രാസലഹരി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ കൂടി എക്‌സൈസിന്റെ പിടിയിലായി. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വെളുത്തേടത്ത് വീട്ടില്‍ വിനോദ് (അപ്പൂജി-37), തമ്മനം സ്വദേശി തിട്ടയില്‍ വീട്ടില്‍ അലന്‍ അഗസ്റ്റിന്‍ (26) എന്നിവരാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും എക്‌സൈസ് ഇന്റലിജന്‍സിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരില്‍നിന്ന് 6.2 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുകളില്‍ മുന്‍പും പ്രതികളായിട്ടുണ്ട് ഇവര്‍.
ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്തുനിന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മയക്കുമരുന്ന് കൈമാറാന്‍ എത്തിയ ഇവരെ പിടികൂടിയത്. ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മട്ടാഞ്ചേരിയില്‍ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയില്‍
മട്ടാഞ്ചേരി : എം.ഡി.എം.എ.യും കഞ്ചാവുമായി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പട്ടരുമഠം വീട്ടില്‍ അഫ്ഹാമി (28) നെ അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി അസി. കമ്മിഷണര്‍ കെ.ആര്‍. മനോജ്, എസ്.ഐ. ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവാനമുക്ക് ഭാഗത്തെ പ്രതിയുടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 12.6 ഗ്രാം എം.ഡി.എം.യും 2.5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
Content Highlights: two arrested with mdma drugs in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..