സഹയാത്രികരുമായി തര്‍ക്കം, ബസ് പോലീസ് സ്‌റ്റേഷനിലേക്ക്; യുവാക്കളില്‍നിന്ന് പിടിച്ചത് 34 ഗ്രാം MDMA


പതിനഞ്ചോളം കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍നിന്നു നാടുകടത്തിയിരിക്കുകയാണ്. ഷാരോണിനെതിരേയും മയക്കുമരുന്നു കേസുണ്ട്. ഇരുവരും 15 ദിവസം മുമ്പാണ് ബെംഗളൂരുവിലേക്കു തിരിച്ചത്.

റോഷൻ, ഷാരോൺ

ചേര്‍ത്തല: ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്‌ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയില്‍. തിരുവല്ല തുക്ലാശ്ശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന്‍ (24), ചങ്ങനാശ്ശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍ (21)എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവില്‍നിന്നു കൊട്ടാരക്കരയിലേക്കുള്ള ബസില്‍നിന്നാണ് ഇവര്‍ പിടിയിലായത്.

റോഷനും ഷാരോണും യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ബസ് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി. ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 34 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തത്. ഇരുവരും ചേര്‍ന്ന് ഇതു കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തിച്ചതാണെന്നു പോലീസ് പറഞ്ഞു.

തിരുവല്ലയില്‍ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍നിന്നു നാടുകടത്തിയിരിക്കുകയാണ്. ഷാരോണിനെതിരേയും മയക്കുമരുന്നു കേസുണ്ട്. ഇരുവരും 15 ദിവസം മുമ്പാണ് ബെംഗളൂരുവിലേക്കു തിരിച്ചത്. മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ദീര്‍ഘദൂര ബസുകള്‍വഴി കേരളത്തിലേക്കു വന്‍തോതില്‍ മയക്കുമരുന്നെത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ജാഗ്രതയിലായിരുന്നു. ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ആന്റണി, വിനോദ്, ബസന്ത തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.

Content Highlights: two arrested with mdma drugs in cherthala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented