ബെംഗളൂരുവില്‍ പരിപാടിക്ക് പോയാല്‍ MDMA-യുമായി മടക്കം; തൃശ്ശൂരില്‍ വാദ്യകലാകാരന്മാര്‍ അറസ്റ്റില്‍


വാദ്യകലാകാരന്മാരായ ഇവര്‍ ബെംഗളൂരുവില്‍ പരിപാടികള്‍ക്ക് പോയിവരുന്നതിന്റെ മറവിലാണ് മയക്കുമരുന്നുകള്‍ കൊണ്ടുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

ആകാഷ്, പ്രജിത്ത്

കൊരട്ടി(തൃശ്ശൂര്‍): വീര്യംകൂടിയ മയക്കുമരുന്നുകളായ എം.ഡി.എം.എ.യും എല്‍.എസ്.ഡി. സ്റ്റാമ്പുമായെത്തിയ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. പുല്ലൂര്‍ ഞാറാറ്റില്‍ ആകാഷ് (20), കൊടകര ആഴകം അഴകത്തുകൂടാരത്തില്‍ പ്രജിത്ത് (19) എന്നിവരെയാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുരിങ്ങൂര്‍ ബി.ആര്‍.ഡി. മോട്ടോഴ്സിന് സമീപത്തുനിന്നാണ് ഇരുവരേയും പിടിച്ചത്.

50,000 രൂപയോളം വിലവരുന്ന നാലുഗ്രാം എം.ഡി.എം.എ.യും ഓരോന്നിനും 2,000 രൂപ വിലയുള്ള എല്‍.എസ്.ഡി. സ്റ്റാമ്പുകളുമാണ് കണ്ടെടുത്തത്. ഡാന്‍സാഫ് ടീമിന്റെ സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്.

വാദ്യകലാകാരന്മാരായ ഇവര്‍ ബെംഗളൂരുവില്‍ പരിപാടികള്‍ക്ക് പോയിവരുന്നതിന്റെ മറവിലാണ് മയക്കുമരുന്നുകള്‍ കൊണ്ടുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

തീവണ്ടിയില്‍ ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന ഇവര്‍ ഇടപാടുകാര്‍ക്ക് കൈമാറാന്‍ ദേശീയപാതയോരത്ത് കാത്തുനില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് എത്തിയത്.

എസ്.ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടന്‍, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ. വി.ജി. സ്റ്റീഫന്‍, എ.എസ്.ഐ. ഇ.പി. ജയകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ എം.വി. മാനുവല്‍, വി.ആര്‍. രഞ്ജിത്, കെ.എം. നിധീഷ്, പി.കെ. സജീഷ്‌കുമാര്‍, ജിബിന്‍ വര്‍ഗീസ്, കെ.എസ്. പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മയക്കുമരുന്നുമായി രണ്ടുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി. കേച്ചേരി പറപ്പൂപ്പറമ്പില്‍ വീട്ടില്‍ ദയാല്‍ (27), ആളൂര്‍ മന റോഡില്‍ കോട്ടയില്‍ വീട്ടില്‍ അഖില്‍ (24) എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റ്ചെയ്തത്. മയക്കുമരുന്ന് കൈമാറ്റം ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

ദയാല്‍, അഖില്‍

ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ. ജോര്‍ജ് മാത്യു, ഇ.എ. ജയചന്ദ്രന്‍, എ.എസ്.ഐ.മാരായ സി.എന്‍. ഗോപിനാഥന്‍, എം. സുനില്‍കുമാര്‍, സി.പി.ഒ. അലന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

എംഡിഎംഎയുമായി യുവാവ് പിടിയില്‍

അന്തിക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി കളരിക്കല്‍ ബിനീഷ് (39) ആണ് 1.63 ഗ്രാം എം.ഡി.എം.എ.യുമായി അന്തിക്കാട് എക്‌സൈസിന്റെ പിടിയിലായത്.

ബെംഗളൂരുവില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. പ്രവീണ്‍, പ്രിവെന്റീവ് ഓഫീസര്‍ കെ.ആര്‍. ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. കണ്ണന്‍, കെ. രഞ്ജിത്ത്, കെ.കെ. വിജയന്‍ എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: two arrested with mdma and lsd stamps in thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented