അറസ്റ്റിലായ പ്രതികൾ
കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍ മാലാടി അഫ്‌സല്‍ എന്നിവരില്‍നിന്നാണ് 0.83 ഗ്രാം എം.ഡി.എം.എ.യും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സനലിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡില്‍ കാറില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. സനലിന്റെ കാറും കസ്റ്റഡിയിലെടുത്തു.
കൊയിലാണ്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു എസ്.ഐ.മാരായ അനീഷ് വടക്കയില്‍, എം.പി.ശൈലഷ്, എസ്.സി.പി.ഒ.മാരായ ജലീഷ്‌കുമാര്‍, രഞ്ജിത് ലാല്‍, അജയ് രാജ്, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
Content Highlights: two arrested with mdma and ganja in koyilandi kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..