ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പ്പന; MDMA-യും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍


നെടിയിരുപ്പ് കുണ്ടുകാടന്‍ ഫായിസ് (കൂമന്‍ ഫായിസ്-28), കൂട്ടാളി നെടിയിരുപ്പ് മങ്ങാട്ടുപറമ്പ് മുഹമ്മദ് അര്‍ഷാദ് നബീല്‍ (24) എന്നിവരാണ് പിടിയിലായത്. 

.

കൊണ്ടോട്ടി(മലപ്പുറം): ബൈക്കില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍. നെടിയിരുപ്പ് കുണ്ടുകാടന്‍ ഫായിസ് (കൂമന്‍ ഫായിസ്-28), കൂട്ടാളി നെടിയിരുപ്പ് മങ്ങാട്ടുപറമ്പ് മുഹമ്മദ് അര്‍ഷാദ് നബീല്‍ (24) എന്നിവരാണ് പിടിയിലായത്.

നെടിയിരുപ്പ് കോളനി റോഡ് പരിസരത്ത് ബൈക്കില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കാല്‍ലക്ഷത്തോളം വിലവരുന്ന എം.ഡി.എം.എ.യും ഒരുലക്ഷത്തോളം വിലവരുന്ന കഞ്ചാവും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.

കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ മനോജ്, എസ്.ഐ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒന്നരലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കൊണ്ടോട്ടി: മംഗലാപുരത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഒന്നരലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നവുമായി രണ്ടുപേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍.

പുളിക്കല്‍ സ്വദേശികളായ പൊയിലിക്കാടിത്തൊടി ഉമറലി (33), ചാമപറമ്പ് മുഹമ്മദ് ഫാസില്‍ (28) എന്നിവരാണ് പിടിയിലായത്. തീവണ്ടി മാര്‍ഗം കോഴിക്കോട് എത്തിച്ച പുകയില ഉത്പന്നം വില്പനക്കായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. 3000-ത്തോളം പാക്കറ്റുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി എസ്.ഐ. നൗഫലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്.

Content Highlights: two arrested with mdma and ganja in kondotty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented