പോലീസിന്റെ ചോദ്യംചെയ്യലില്‍ പതറി, ബൈക്കില്‍ കഞ്ചാവും MDMA-യും; യുവാക്കള്‍ പിടിയില്‍


അജിത്ത്, സനോജ്

കൊട്ടിയം: കണ്ണനല്ലൂരിലും പരിസരത്തും ബൈക്കില്‍ കറങ്ങിനടന്ന് നിരോധിത മയക്കുമരുന്നുകള്‍ കച്ചവടം നടത്തിവന്ന യുവാക്കളെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം റീസെറ്റില്‍മെന്റ് കോളനി, സ്‌നേഹതീരം നഗര്‍ 50-ല്‍ സനോജ് (20), കടപ്പാക്കട ഉളിയക്കോവില്‍ ഫാമിലി നഗര്‍-35, താന്നിക്കല്‍വീട്ടില്‍ അജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണനല്ലൂര്‍ ടൗണില്‍ ഇവര്‍ കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പിടികൂടി ചോദ്യംചെയ്തതോടെ ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചു. തുടര്‍ന്ന് ബൈക്ക് പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. വിശദപരിശോധനയില്‍ ഒരുതവണ ഉപയോഗിച്ചാല്‍ മൂന്നുദിവസംവരെ ഉന്മാദാവസ്ഥയിലാക്കുന്ന 20.5 മില്ലിഗ്രാം എം.ഡി.എം.എ.യും പിടികൂടി.

കണ്ണനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍കുമാര്‍, എസ്.ഐ. സജീവ്, എ.എസ്.ഐ. സതീഷ്, സി.പി.ഒ. ചന്തു, സിറ്റി ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.


Content Highlights: two arrested with mdma and ganja in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented