മാഹിയില്‍നിന്ന് വിവിധയിടങ്ങളിലേക്ക് മദ്യക്കടത്ത് പതിവ്, ഇത്തവണ പോലീസ് വലവിരിച്ചു;യുവാക്കള്‍ കുടുങ്ങി


പിടിച്ചെടുത്ത മദ്യം, അറസ്റ്റിലായ രാജേഷ്, അരുൺ

ചാലക്കുടി: മാഹിയില്‍നിന്ന് മദ്യം കടത്തിക്കൊണ്ടു വരുന്നതിനിടയില്‍ രണ്ടു യുവാക്കള്‍ പടിയിലായി. ദേശീയപാതയില്‍ ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനു സമീപം ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മാഹി അഴിയൂര്‍ വൈദ്യര്‍കുന്നിയില്‍ വീട്ടില്‍ രാജേഷ് (37), മാഹി സ്വദേശി ചാലക്കര അമ്പാടി വീട്ടില്‍ അരുണ്‍ (33) എന്നിവര്‍ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ കാര്‍ട്ടണുകളില്‍ നിറച്ച് ചാക്കുകൊണ്ട് മറച്ചാണ് മദ്യക്കുപ്പികള്‍ വെച്ചിരുന്നത്. 200 കുപ്പികളിലായി 126.5 ലിറ്റര്‍ മദ്യം കണ്ടെത്തി. പലതവണ ഇത്തരത്തില്‍ മദ്യം കടത്തിയിട്ടുള്ള രാജേഷിനെതിരേ നിലവില്‍ നിരവധി കേസുകളുണ്ട്.



എറണാകുളം ജില്ലയിലേക്കാണ് ഇവര്‍ മദ്യം കൊണ്ടുപോയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി മദ്യം കടത്തുന്ന സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നും പോലീസ് പറഞ്ഞു. ഒന്നരമാസം മുന്‍പ് ചാലക്കുടി ഡിവൈ.എസ്.പി.യും സംഘവും ജില്ലാതിര്‍ത്തിയായ പൊങ്ങത്ത് അതിരാവിലെ വാഹനപരിശോധന നടത്തുമ്പോള്‍ അമിതവേഗതയില്‍ ഒരു ആഡംബര കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറില്‍ രാജേഷായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വാഹനത്തിന്റെ പ്രത്യേകതകള്‍ വെച്ചാണ് അന്വേഷണസംഘം പ്രതികളെ അന്ന് തിരിച്ചറിഞ്ഞത്. അന്നു മുതല്‍ രാജേഷ് നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ രാജേഷ് മദ്യവുമായി കാര്‍ ഓടിച്ചുവരുന്നുണ്ടെന്ന് മനസ്സിലാക്കി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു..

ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എസ്.ഐ. മാരായ പ്രതാപന്‍, സി.വി. ഡേവിസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഒ. ഷാജു, ഹൈടെക് സെല്‍ സി.പി.ഒ.മാരായ ഒ.ആര്‍.അഖില്‍, പി.ജിതിന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സാദത്ത്, ഒ.എച്ച്. ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടിയിരുന്നു.

Content Highlights: two arrested with mahe mada liquor in chalakkudy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented