പരിശോധന ഭയന്ന് ബൈക്ക് തീവണ്ടിയില്‍ അയച്ചു, തൃശ്ശൂരില്‍ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയില്‍


സേവ്യർ ജെറിഷ്, അഖിൽ ആന്റണി

തൃശ്ശൂര്‍: ഒന്നരക്കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശികളായ കടുഞ്ഞാപറമ്പ് വീട്ടില്‍ സേവ്യര്‍ ജെറിഷ് (29), തൊഴുത്തുങ്കല്‍ വീട്ടില്‍ അഖില്‍ ആന്റണി (24) എന്നിവരെയാണ് തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ വിശാഖപട്ടണത്തുനിന്ന് തീവണ്ടിയില്‍ ട്രാവല്‍ ബാഗിലാക്കി കൊണ്ടുവന്ന ആറുകിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

വിശാഖപട്ടണത്തേക്ക് ബൈക്കില്‍ പോയ പ്രതികള്‍ വാഹനപരിശോധന ശക്തമാക്കിയതറിഞ്ഞ് ബൈക്ക് തീവണ്ടിയില്‍ പാഴ്‌സല്‍ അയച്ചു. മറ്റൊരു തീവണ്ടിയിലാണിവര്‍ തൃശ്ശൂരിലെത്തിയത്. തൃശ്ശൂരിലെ വിതരണക്കാരെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുമ്പോഴാണ് പ്രതികളെ പിടികൂടിയത്.

വിശാഖപട്ടണത്ത് താമസിക്കാതെ പാഴ്‌സലുമായി പെട്ടെന്ന് തിരിച്ചുവരുകയാണ് പതിവ്. വിവരം ചോര്‍ന്നുപോകാതിരിക്കാനാണ് ഈ രീതി സ്വീകരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതികള്‍ക്ക് സഹായം നല്‍കുന്ന വലിയൊരു ലോബി പിന്നിലുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ മാസം മാത്രം ആറുതവണ ഇത്തരത്തില്‍ ഹാഷിഷ് ഓയില്‍ കടത്തിയതായി പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി.

വേറെയും സംഘങ്ങള്‍ തൃശ്ശൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായും വിവരം ലഭിച്ചു. ഇവരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. അന്വേഷണസംഘത്തില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുള്‍ അഷറഫ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി.ആര്‍. സുനില്‍കുമാര്‍, കെ.വി. രാജേഷ്, എന്‍.യു. ശിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി. വിശാല്‍, എ. ജോസഫ്, ബിപിന്‍ ചാക്കോ, ഡ്രൈവര്‍ ശ്രീജിത്ത്, ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍. അനീഷ്, ഡെറിന്‍ ടി. റോയ്, എ.എസ്.ഐ. ഫിലിപ്പ് ജോണ്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.എ. ജോര്‍ജ്, എസ്.വി. ജോസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlights: two arrested with hashish oil in thrissur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented