അനസ്, ഷാജിർ
പാലക്കാട്: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 200 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. മേപ്പുറം ഇടത്തുരുത്തി മുല്ലക്കരവീട്ടില് ഷാജിര്‍ (38), ചൂളൂര്‍ വലിയകത്തുവീട്ടില്‍ വി.എ. അനസ് (33) എന്നിവരാണ് പാലക്കാട് ആര്.പി.എഫും എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്.
പാലക്കാട് ജങ്ഷന് റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയില്‍ തോള്‍സഞ്ചിയില്‍ ഒളിപ്പിച്ച ഹാഷിഷ് ഓയില്‍ പിടികൂടുകയായിരുന്നു.
കുളു-മണാലിയില്‍നിന്ന് ഹാഷിഷ് ഓയില്‍ വാങ്ങി റോഡുമാര്‍ഗം ഡല്‍ഹിയില്‍ എത്തുകയും അവിടെനിന്ന് കേരള എക്സ്പ്രസില്‍ പാലക്കാട്ടെത്തുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി തൃശ്ശൂരിലേക്ക് ബസ് മാര്‍ഗം പോകാനായി പുറത്തേക്കിറങ്ങുമ്പോഴാണ് ഇരുവരും പിടിയിലായത്.
തൃശ്ശൂര്‍ തൃപ്രയാറിലെ സുഹൃത്തുക്കള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്നാണ് പ്രാഥമിക വിവരമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..