ആദർശ്, സർവേഷ്
വടക്കഞ്ചേരി: മാരക ലഹരിമരുന്നായ മെത്താംഫെറ്റമിന്‍ വടക്കഞ്ചേരിയില്‍ വില്പനയ്‌ക്കെത്തിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പുതുപ്പരിയാരം സ്വദേശി ആദര്‍ശ് (26), മുട്ടിക്കുളങ്ങര സ്വദേശി സര്‍വേഷ് (23) എന്നിവരാണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. 8.5 ഗ്രാം ലഹരിമരുന്ന് ഇവരില്‍നിന്ന് കണ്ടെടുത്തു. ഒരുഗ്രാമിന് വിപണിയില്‍ 3,500 രൂപയാണ് ഇതിന് വില കണക്കാക്കുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ വടക്കഞ്ചേരിക്കുസമീപം എരേശന്‍കുളത്താണ് സംഭവം.
രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കഞ്ചേരി എസ്.ഐ. ജീഷ്മോന്‍ വര്‍ഗീസ്, എ.എസ്.ഐ. മാരായ ജയചന്ദ്രന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവരടങ്ങുന്ന പോലീസ് ആദര്‍ശിനെയും സര്‍വേഷിനെയും പിടികൂടുകയായിരുന്നു. ഇവര്‍ പോലീസിനെ ആക്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കോയമ്പത്തൂരില്‍നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇരുവരെയും ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: two arrested with drugs in vadakkanchery
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..