പിടിയിലായ അഖിലും ജീസ്‌മോനും
പാലക്കാട്: ഒലവക്കോട്ടെ പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ മാരക മയക്കുമരുന്നുമായെത്തിയ ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. ആലപ്പുഴ, ചേര്‍ത്തല എഴുപുന്ന വിരിയപ്പിള്ളില്‍ വീട്ടില്‍ ജീസ് മോന്‍ (21), എഴുപുന്ന കളയാട്ടുവീട്ടില്‍ അഖില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ആര്‍.പി.എഫും എക്സൈസ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 50.85 ഗ്രാം ഹാഷിഷ് ഓയില്‍, 8.65 ഗ്രാം ചരസ്, 30 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഹിമാചല്‍പ്രദേശില്‍നിന്ന് വാങ്ങി ആലപ്പുഴയിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് അറസ്റ്റിലായവര്‍ മൊഴിനല്കി.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ എട്ടുലക്ഷത്തോളം രൂപ വിലവരും. ആര്‍.പി.എഫ്. സി.ഐ. സൂരജ് എസ്. കുമാര്‍, എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. അജിത്, ആര്‍.പി.എഫ്. എ.എസ്.ഐ. മാരായ സജി അഗസ്റ്റിന്‍, ഷാജുകുമാര്‍, കെ. സുനില്‍കുമാര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗോകുലകുമാരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനു ശരവണന്‍, ബെറ്റ്‌സണ്‍ ജോര്‍ജ്, വിപിന്‍ദാസ്, സുനില്‍, ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ കെ. അനില്‍ കുമാര്‍, സുസ്മി എന്നിവര്‍ പരിശോധനസംഘത്തിലുണ്ടായിരുന്നു.
Content Highlights: two arrested with drugs in palakkad railway station
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..