ജയിലില്‍നിന്നിറങ്ങിയത് അടുത്തിടെ, കോഴിക്കോട് നഗരത്തില്‍ കറങ്ങിനടന്ന് മയക്കുമരുന്ന് കച്ചവടം;പിടിയില്‍


നൈജിൽ റിറ്റ്‌സ്, സഹൽ

കോഴിക്കോട്: നഗരത്തില്‍ ആഡംബരകാറില്‍ കറങ്ങിനടന്ന് മയക്കുമരുന്ന് വില്‍പ്പനനടത്തുന്ന രണ്ടുയുവാക്കള്‍ പിടിയില്‍. പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ് (29), മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ (22) എന്നിവരാണ് പിടിയിലായത്. ഗുജറാത്തി സ്ട്രീറ്റില്‍നിന്ന് ടൗണ്‍പോലീസാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്.

പട്രോളിങ്ങിനിടെ എസ്.ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റുചെയ്തത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ് ആഡംബരകാര്‍. ഒട്ടേറേ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് നൈജില്‍. ഇവരില്‍നിന്ന് 35 ഗ്രാം എം.ഡി.എം.എ, ഒരുകിലോഗ്രാം കഞ്ചാവ്, എം.ഡി.എം.എ. ചില്ലറവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിറിഞ്ചുകള്‍ എന്നിവയും കണ്ടെത്തി.നഗരത്തില്‍ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.

മുത്തങ്ങ എക്‌സൈസ്, മെഡിക്കല്‍ കോളേജ് പോലീസ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എന്‍.ഡി.പി.എസ്. കേസുകളുമായി ബന്ധപ്പെട്ട് നൈജില്‍ അടുത്തിടെയാണ് ജയിലില്‍നിന്ന് ഇറങ്ങിയത്. വാഹനത്തില്‍ കറങ്ങിനടന്ന് ആവശ്യക്കാരോട് ഗൂഗിള്‍പേ വഴി പണംസ്വീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചു.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, ഉദയകുമാര്‍, ജിതേഷ്, ഉണ്ണികൃഷ്ണന്‍, ബിജു സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂജ്, ജിതേന്ദ്രന്‍, ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Content Highlights: two arrested with drugs in kozhikode city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented